താൾ:CiXIV130 1874.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ നാം അവനാൽ കോപത്തിൽനിന്നു രക്ഷിക്കപ്പെടും.
രോമ. ൫, ൯.

ത്തുള്ള ഹൊലിരുത്ത എന്ന കോവിലകത്തു പാൎപ്പാൻ ചെല്ലുമ്പോൾ
നീയൊ നിന്റെ ശേഷക്കാരൊ ക്രമണ്ടൽ പാലത്തിൽ നിന്നു ജല
പാത്രവും തുവാലയും തിരുമുമ്പിൽ വെച്ചു കൊടുക്കെണം എന്നു
പറഞ്ഞു അവനു കൈ കൊടുത്തു സന്തോഷപൂൎണ്ണനായി പറഞ്ഞ
യച്ചു. ഇപ്രകാരം ജോൻ ബ്രച്ചെദവസ്തുവകയുടെ ജന്മിയും ധ
നവാനും മഹാ ഭാഗ്യവാനുമായി തീൎന്നു എങ്കിലും അവൻ ജീവനോ
ളം വിനയവും ഉത്സാഹവും കാട്ടി വിശ്വസ്തഭൎത്താവും സ്നേഹമുള്ള
അഛ്ശനുമായി നടന്നു വാൎദ്ധക്യത്തിലും ഭാഗ്യം വരുത്തിയ മെതി
ക്കോലിന്റെ കഥയെ സന്തോഷത്തോടെ അറിയിക്കയും ചെയ്തു.

എന്തിന്നു?

ഹംപുൎഗ നഗരത്തിൽ ഒരു ദിവസം കൎസ്തൻ വൊല്ലൻ എന്നു
രണ്ടു കൂലിക്കാർ രാവിലെ തുടങ്ങി ഉച്ചയോളം ചന്തസ്ഥലത്തു നി
ന്നു ആരെങ്കിലും തങ്ങളെ പണിക്കു വിളിക്കുമായിരിക്കും എന്നു നോ
ക്കി പാൎത്തു. മണി പന്ത്രണ്ടു മുട്ടിയപ്പോൾ ആ ദേശത്തിൽ മൎയ്യാദ
യുള്ളതുപോലെ കൎസ്തൻ തലയിൽനിന്നു തൊപ്പി എടുത്തു ചുരുക്ക
ത്തിൽ പ്രാൎത്ഥിച്ചതിനെ വൊല്ലൻ കണ്ടു ഹാസ്യഭാവം കാട്ടി ഈ
കിഴവിയായി മണിയുടെ കൂച്ചൽ നിമിത്തം തലയിൽനിന്നു തൊ
പ്പി എടുക്കേണ്ടുന്ന സംഗതി ഞാൻ കാണുന്നില്ല. തൊപ്പി ഇട്ടി
ട്ടില്ലാത്ത തലയിൽ ഒരു കല്ലു വീണാൽ എത്ര വേദന ഉണ്ടാകും.
പിന്നെ അവിടെ പുരങ്ങളുടെ മേൽ ഇരിക്കുന്ന പറജാതികളെ ക
ണ്ടുവോ. അവർ ഒരു സമയം നിന്റെ നെടിയ മൂക്കിന്മേൽ നി
ണക്കു വല്ല സമ്മാനം ഇട്ടുകൊടുക്കും. കരുതിക്കൊള്ളു എന്നു പറ
ഞ്ഞപ്പോൾ കൎസ്തൻ അന്നു അറിയാമല്ലൊ എന്നു ചൊല്ലിയ നേ
രത്തിൽ തന്നെ കുറിയവനും വയസ്സനുമായ ഒരു ധനവാൻ അവ
രുടെ അരികത്തു ചെന്നു കൎസ്തനോടു: നീ വരിക എനിക്കു കുറയ
പണി ഉണ്ടു ആയതിനെ നീ തീൎത്തു തന്നാൽ ഞാൻ ന്യായമായ
കൂലി കൊടുക്കാം എന്നു പറഞ്ഞതിനെ കൎസ്തൻ കേട്ടു ധനവാന്റെ
വഴിയെ നടന്നു. ഇങ്ങിനെ അവർ ഒരുമിച്ചു നടക്കുമ്പോൾ ധന
വാൻ ഞാൻ ഒന്നു പറയട്ടെ. എന്റെ ചോറു തിന്നുന്നവർ എ
ന്തിന്നു എന്ന വാക്കു ഒരിക്കലും എന്നോടു പറയരുതു. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/48&oldid=186090" എന്ന താളിൽനിന്ന് ശേഖരിച്ചത്