താൾ:CiXIV130 1874.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവം തനിക്കു നമ്മിലുള്ള സ്നേഹത്തിന്നു തുമ്പു
വരുത്തുന്നു. രോമ. ൫, ൮. ൪൩

കൊണ്ടാൽ രാജാവിനെ നല്ലവണ്ണം നോക്കിക്കൊള്ളാം എന്നു പറ
ഞ്ഞു. എന്നാൽ ഇന്നവൻ രാജാവു എന്നു ഞാൻ എങ്ങിനെ അ
റിയേണ്ടു? മന്ത്രിശാലയിൽ കൂടുന്നവർ എല്ലാവരും ഒരു പോലെ
മഹാന്മാർ അല്ലയൊ എന്നു ജോൻ ചോദിച്ചപ്പോൾ, വഴിപോക്കൻ
അതിന്നു പ്രയാസം ഒട്ടുമില്ല തൊപ്പി ഇട്ടിട്ടു ശാലയിൽ നില്ക്കുന്ന
വൻ രാജാവു. ശേഷമുള്ളവർ എല്ലാവരും തൊപ്പി കൂടാതെ നില്ക്കു
ന്നു എന്നു പറഞ്ഞു. പിന്നെ ജോൻ വഴിപോക്കന്റെ വഴിയെ
ചെന്നു സന്തോഷത്തിന്റെ ഭ്രമത ഹേതുവാൽ തൊപ്പിയെ തല
യിൽനിന്നു എടുക്കാതെ മന്ത്രിശാലയിൽ പ്രവേശിച്ചു കല്പനപ്രകാ
രം ഒരു കോണിൽ നിന്നപ്പോൾ വഴിപോക്കൻ അവന്റെ മുമ്പിൽ
നിന്നു അവന്റെ സന്തോഷപരവശത നിമിത്തം വളരെ പ്രസാ
ദിച്ചു. ജൊൻ ശാലയിൽ ചുറ്റും നോക്കി തൊപ്പി ഇട്ടവൻ എവി
ടെ എന്നു അന‌്വേഷിച്ചു തൊപ്പി കൂടാതെയുള്ളവരെ മാത്രം കണ്ടു.
അപ്പോൾ അവൻ തന്റെ മുമ്പിൽ നില്ക്കുന്നവനോടു: അല്ലയോ
എൻ പുരാനേ! രാജാവു എവിടെ ഞാൻ അവനെ എങ്ങും കാണു
ന്നില്ല എന്നു പറഞ്ഞപ്പോൾ ബല്ലംഗിശ്ശപാട്ടക്കാരൻ ഒന്നു ചിരി
ച്ചു തൊപ്പി ഇട്ടിട്ടു ശാലയിൽ നില്ക്കുന്നവൻ രാജാവു എന്നു ഞാൻ
പറഞ്ഞില്ലയോ എന്നതു കേട്ടു ജോൻ പിന്നെയും ചുറ്റും നോക്കി
നോക്കി തന്റെ തലമേലുള്ള തൊപ്പിയെ ഓൎത്തു വഴിപോക്കനെ
യും നോക്കി നാം ഇരുവരും മാത്രം തൊപ്പി ഇട്ടിട്ടു ഇവിടെ നില്ക്ക
കൊണ്ടു തങ്ങളോ ഞാനോ രാജാവു എന്ന പറഞ്ഞതു നിമിത്തം
വഴിപോക്കൻ വളരെ സന്തോഷിച്ച നിന്നപ്പോൾ മന്ത്രിമാരും മഹ
ത്തുക്കളും അടുത്തു വന്നു തൊഴുന്നതിനെ ജൊൻ കണ്ടു വിറെച്ചു
കവിണ്ണു വീണു അയ്യൊ കഷ്ടം! ഞാൻ രാജാവിനെ അപമാനിച്ചു
വല്ലൊ. രാജാവു തന്നെ ആകുന്നു എന്നു ഞാൻ സ്വപ്നത്തിൽ
പോലും വിചാരിച്ചില്ല എന്നു പറഞ്ഞപ്പൊൾ രാജാവു പ്രിയ
ജോനെ, നീ എഴുനീല്ക്ക; നീ ഒരു നല്ല മനുഷ്യൻ, നിന്റെ രാജാ
വിന്റെ പ്രാണനെ രക്ഷിച്ചവൻ തന്നെ. നിന്റെ സൽക്രി
യക്കു നല്ലൊരു പ്രത്യുപകാരം വേണം. നിന്റെ വീട്ടിലേക്കു
മടങ്ങി ചെല്ലുക. ഇന്നു വരെ നീ പണിക്കാരനായി വേല ചെ
യ്തിരുന്ന ബ്രച്ചെദ വസ്തുവക എല്ലാം നിന്റെ ജന്മം. നിന്റെ
പ്രവൃത്തി ഒരിക്കലും ഓൎമ്മ വിട്ടു പോകാതിരിപ്പാൻ വേണ്ടി ഞാനൊ
എന്റെ ശേഷമുള്ള രാജാക്കന്മാർ നിന്റെ ജന്മത്തിന്റെ സമീപ

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/47&oldid=186089" എന്ന താളിൽനിന്ന് ശേഖരിച്ചത്