താൾ:CiXIV130 1874.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലെക്കു
നടത്തിക്കുന്നു. രോമ. ൨, ൪. ൩൧

ഒരു യാഗം.

ബൊംബായി ലോകപ്രസിദ്ധമുള്ള ഒരു നഗരം ആകുന്നു എ
ങ്കിലും അതിനെ കണ്ട ആളുകൾ ഈ മലയാളത്തിൽ ദുൎല്ലഭമായി
രിക്കും. അവിടെത്ത തുറമുഖത്തിൽ ദിവസേന അസംഖ്യതീക്ക
പ്പലുകളും പായ്ക്കപ്പലുകളും പത്തമാരി മുതലായ ഉരുക്കളും എത്തി
നങ്കൂരം ഇട്ടു, യാത്രക്കാരെയും ചരക്കുകളെയും ഇറക്കി പുതിയ ആ
ളുകളെയും സാമാനങ്ങളെയും കയറ്റി നാനാദിക്കുകളിലേക്കു ഓടി
കൊണ്ടിരിക്കുന്നു. നഗരത്തോടു സംബന്ധിച്ച കോട്ടകൾ കൊ
ട്ടാരങ്ങൾ കോവിലകങ്ങൾ സേനാപുരകൾ ആസ്ഥാനമണ്ഡപ
ങ്ങൾ മഹാ മാളികമന്ദിരങ്ങൾ പാണ്ടിശാലകൾ അങ്ങാടികൾ പാ
ഠശാലകൾ പള്ളികൾ ഗോപുരങ്ങൾ ക്ഷേത്രങ്ങൾ കൂപങ്ങൾ കുള
ങ്ങൾ പൂങ്കാവുകൾ മരക്കാവുകൾ നടക്കാവുകൾ തെരുക്കൾ തെരു
വീഥികൾ ശ്രേണികൾ മൈതാനങ്ങൾ എന്നും മറ്റുമുള്ള മഹിമ
കളെ കണ്ടാൽ കണ്ണൂ ചിമ്മി പോകും. അതി മഹത്തരമായ ഭവന
ങ്ങളിൽ പാൎക്കയും കുതിരപ്പുറത്തു കയറി ഓടുകയും രഥങ്ങളിലും അല
ങ്കൃതമായ വണ്ടികളിലും ഏറി ഓടിക്കയും ചെയ്യുന്ന വിലാത്തിക്കാ
രും പാൎസിമാരും ഹിന്തുക്കളും വിത്തനാഥന്റെ മക്കൾ തന്നെ എ
ന്നു തോന്നുകയും ചെയ്യുന്നു. കള്ളൻ രാത്രിയിൽ വന്നു മോഷ്ടി
ക്കാതിരിപ്പാൻ വേണ്ടി ധനികൻ അവനെ തന്റെ വീട്ടിന്നു കാ
വൽക്കാരൻ ആക്കി പാൎപ്പിച്ചിരിക്കുന്നു. നഗരം ഒരു തുരുത്തിയിൽ
ഇരിക്കുന്നു. ഈ മലയാള കടല്പുറത്തു എന്ന പോലെ കടൽ കരക്കു
അലച്ചു തട്ടി ആണ്ടു തോറും അല്പല്പം ദേശം ഇടിച്ചു കൊണ്ടു പോ
കാതെ ആ ദ്വീപുക്കാരിൽ പ്രിയം ഭാവിച്ചും കൊണ്ടൊ എന്തൊ
വാങ്ങി വാങ്ങി പോകുന്നതേയുള്ളു. ഇങ്ങിനെ സമുദ്രത്തിന്റെ
അനുകൂലത നിമിത്തം ഒരു വലിയ പ്രദേശത്തിൽനിന്നു വെള്ളം
പിൻവാങ്ങിയതുകൊണ്ടു പ്രമാണപ്പെട്ട വ്യാപാരികളും ആസ്തി
ക്കാരും ഒക്കത്തക്ക നിരൂപിച്ചു സമീപത്തുള്ള ഒരു കുന്നിൽനിന്നു
മണ്ണു കൊണ്ടു വന്നു അപ്രദേശത്തെ നികത്തിയാൽ കാലക്രമേണ
വളരെ ഉപകാരം ഉണ്ടാകും എന്നു വെച്ചു ൧൮൬൪ാമതിൽ സൎക്കാ
രോടു കല്പന വാങ്ങി പണി നടത്തി തുടങ്ങി. ഇപ്രകാരം സമുദ്ര
ത്തിന്റെ ഒരു ദാനശീലത്വത്താലും മനുഷ്യന്റെ അതിപ്രയത്ന
ത്താലും നന്നായി പോയ സ്ഥലത്തിന്മേൽ ഈ കഴിഞ്ഞ മേടമാസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/35&oldid=186077" എന്ന താളിൽനിന്ന് ശേഖരിച്ചത്