താൾ:CiXIV130 1874.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ അവന്റെ ദയ പൊറുതി ദീൎഘക്ഷാന്തി ഇവറ്റിൻ ധനത്തെ
നിരസിക്കുന്നുവൊ. രോമ. ൨, ൫.

ത്തിൽ ശുക്ലപക്ഷത്തിലെ ഏകാദശി മുതൽ വാവു വരെ മഹ
ത്വമുള്ള ഒരു യാഗം നടന്നു വന്നു. നൂറ്റെട്ടു ബ്രാഹ്മണർ കൂടി
കടല്ക്കരയിൽ നിന്നു ചന്ദനമരം പശുനൈ വെളിച്ചെണ്ണ മുതലായ
പൂജാദ്രവ്യങ്ങൾ കൊണ്ടു രാവും പകലും ശുദ്ധാഗ്നി കത്തിച്ചു കൊ
ണ്ടിരുന്നു. ക്രിയാവസാനദിവസത്തിൽ മുന്നൂറു തുലാം പശുനൈ
കൊണ്ടു ഹോമാഗ്നിയെ കെടുത്തു നൈ ചാലായി ഹോമകുണ്ഡ
ത്തിൽനിന്നു കടലിൽ ഒഴുകുമാറാക്കി. എന്നാൽ ഇവർ വരുണനെ
പ്രസാദിപ്പിപ്പാൻ വേണ്ടീട്ടൊ ഇനിയും കുറയ ദേശം സമുദ്രത്തോ
ടു വാങ്ങുവാൻ വിചാരിച്ചിട്ടൊ വല്ല പിതൃക്കൾ്ക്കു പുണ്യം വരുത്തു
വാൻ ഭാവിച്ചിട്ടൊ ഈ കാൎയ്യം ചെയ്തതു എന്നു ആരും മതിക്കരുതു.
യാഗത്തിന്റെ ഹേതു വിചിത്രം എന്നെ വേണ്ടു. അതാ കടൽ
നല്കിയ സ്ഥലത്തെ മണ്ണു കൊണ്ടു നികത്തി നരപുത്രൎക്ക ഉപയോ
ഗം ആക്കിയപ്പൊൾ ഏതാനും ചില മത്സ്യങ്ങൾക്കു പ്രാണഹാനി
വരാതിരുന്നില്ല. ആ നിൎഗ്ഗതികളായ മത്സ്യങ്ങൾ ഒമ്പത സംവ
ത്സരത്തോളം കഷ്ടിച്ചതു മതി; അവറ്റിന്നു എങ്ങിനെ എങ്കിലും
മോക്ഷസിദ്ധി വരുത്തുവാൻ അത്യാവശ്യം എന്നു ഒരു കൂട്ടം ധന
വാന്മാരായ ഹിന്തുക്കൾ നിശ്ചയിച്ചു വേണ്ടുന്ന പണം ശേഖരിച്ചു
ആ ക്രിയയെ നടത്തി. നൂറ്റെട്ട ബ്രാഹ്മണരെകൊണ്ടു യാഗം
കഴിപ്പിക്കയാൽ അന്നു നൂറ്റെട്ടു മീൻ ചത്തു പോയി എന്നു ഒരു
കണക്കു അവരിൽ ഉണ്ടായപ്രകാരം തോന്നുന്നു. ഹാ നിൎഭാഗ്യമുള്ള
മത്സ്യപരിഷകളേ! നാൾതോറും അനേകായിരം മുക്കുവർ ഈ കര
യിൽനിന്നു ഇറങ്ങി തോണികളിൽ കയറി തണ്ടു വലിച്ചു വല
വീശുകയും താഴ്ത്തുകയും ചെയ്തും കൊണ്ടു നിങ്ങളിൽ അനവധി പേ
രുകളെ പിടിച്ചു തച്ചു കൊന്നു പൈസക്കു വില്ക്കുന്നില്ലയൊ? കൊക്കു
പരുന്തു മുതലായ പറജാതികളും ആകാശമാൎഗ്ഗത്തൂടെ ചെന്നു ഒരു
ക്ഷണം കൊണ്ടു താഴത്തു ഇറങ്ങി നിങ്ങളിൽ ഓരോരുത്തരെ കൊ
ക്കിലാക്കി കരമേൽ കണ്ട വല്ല മരത്തിന്റെ മുകളിൽ കൊണ്ടു പോ
യി സുഖേന തിന്നുന്നതു ഞാൻ എത്ര പ്രാവശ്യം കണ്ടു. പിന്നെ
നിങ്ങളിൽ വീരന്മാരായവർ എപ്പൊഴും ബലഹീനമുള്ളവരെ ആ
ഹാരം ആക്കി ഉപജീവനം കഴിക്കുന്നില്ലയൊ? ഇങ്ങിനെ ദിവ
സേന വെറുതെ ചാകുന്നവരുടെ കണക്കു ആരു പോൽ കൂട്ടും.
എന്നാൽ നിങ്ങൾക്കു മോക്ഷസിദ്ധി വേണ്ടെ. വേണം എങ്കിൽ
ഒരു മന്ത്രിദൂതു ബൊംബായിലെക്കു അയച്ചു നിങ്ങളുടെ ആവശ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/36&oldid=186078" എന്ന താളിൽനിന്ന് ശേഖരിച്ചത്