താൾ:CiXIV130 1871.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ആർ എങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ സ്വീകരിച്ചാൽ അവനെ ഞാനും സ്വൎഗ്ഗ
സ്ഥനായ എൻ പിതാവിൻറെ മുമ്പിൽ സ്വീകരിക്കും. മത്ത. ൧൦, ൩൨.


ചീയോനിലെ രാജാവു.

ജാതികൾ മുഴങ്ങിയും കുലങ്ങൾ വ്യൎത്ഥമായതു ചിന്തിച്ചും പോ
വാൻ എന്തു? ഭൂമിയിലെ രാജാക്കൾ നിലനിന്നും മന്നവർ ഒക്കത്തെ
ക്ക മന്ത്രിച്ചും കൊള്ളുന്നതു യഹോവെക്കും അവന്റെ അഭിഷിക്ത
ന്നും എതിരെ തന്നെ. ഇവരുടെ കെട്ടുകളെ നാം പൊട്ടിച്ചു കയറു
കളെ നമ്മിൽനിന്നു എറിഞ്ഞുകളക എന്നത്രെ. സ്വൎഗ്ഗത്തിൽ ഇരി
ക്കുന്നവൻ ചിരിച്ചും കൎത്താവു അവരെ പരിഹസിച്ചും കൊണ്ടു,
അന്നു തൻ കോപത്തിൽ അവരോടു ഉര ചെയ്തു, തന്റെ ഊഷ്മാ
വിൽ അവരെ മെരിട്ടും, ഞാനൊ എന്റെ രാജാവെ എൻ വിശദ്ധ
ചിയോൻ മലമേൽ ആക്കിവെച്ചു എന്നത്രെ. ഞാൻ തീൎപ്പിനെ
കഥിക്കട്ടെ, യഹോവ എന്നോടു പറഞ്ഞിതു: നീ എന്റെ പുത്രൻ
ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു, എന്നോടു ചോദിക്ക എന്നാൽ
ജാതികളെ നിൻ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ നിൻ അ
ടക്കമായും തരും. ഇരിമ്പു ചെങ്കോൽകൊണ്ടു നീ അവരെ തകൎക്കും
കുശവക്കുടങ്ങളെ പോലെ അവരെ പൊട്ടിക്കും എന്നത്രെ. എങ്കിലോ
രാജാക്കന്മാരെ ഇനി ബുദ്ധിവെപ്പിൻ ഭൂമിയിലെ ന്യായാധിപതി
കളെ ശാസനക്കു അടങ്ങുവിൻ യഹോവയെ ഭയത്തോടെ സേ
വിച്ചു വിറയലോടെ ആൎപ്പിൻ; പുത്രൻ കോപിച്ചിട്ടു നിങ്ങൾ വഴി
യിൽനിന്നു കെട്ടുപോകായ്വാൻ അവനെ ചുംബിപ്പിൻ അടുക്കെ
തന്നെ അവന്റെ കോപം കത്തും സത്യം. അവങ്കൽ ആശ്രയിക്കു
ന്നവർ ഒക്കയും ധന്യർ. സങ്കീ. ൨.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/6&oldid=183952" എന്ന താളിൽനിന്ന് ശേഖരിച്ചത്