താൾ:CiXIV130 1871.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്യായത്തെ കാത്തു എല്ലാ സമയത്തും നീതിയെ ചെയ്യുന്നവർ ധന്യർ.
സങ്കീ. ൧൦൬, ൩. ൪൭

കത്തിന്റെ കൂലി ൧ അണ എങ്കിലും പത്തു ഉറുപ്പികത്തുക്കത്തിൽ
ഒരു രോമംപോലും ഏറുന്നതിന്നു രണ്ട് അണ). ൨൦൦ ഉറുപ്പിക തൂക്ക
ത്തിൽ അധികമുള്ള പുസ്തകത്തെ എടുക്കുന്നില്ല. മുദ്ര വെക്കാതെ
ഈ ടപ്പാൽ വഴിയായി ഒന്നും അയച്ചു കൂടാ. എന്നാൽ ഈ ഇങ്ക്ലി
ഷ് സൎക്കാൎക്കു അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു സ്ഥ
ലത്തിലേക്കും മേല്പറഞ്ഞ തുക്കമുള്ള കത്തിന്നും പുസ്തകത്തിന്നും മേ
ല്പറഞ്ഞ കൂലിയും മതി. കണ്ണൂരിലേക്കും കാശിയിലേക്കും ഒക്കുന്ന
തുക്കത്തിന്നും ഒക്കുന്ന കൂലിയും വേണം.

൩. ഭാണ്ഡം

ഉറുപ്പിക തൂക്കം.
ൟ തൂക്ക
ത്തിൽ ഏറാ
ത്തതിന്നു
൧൦ ൨൦ ൩൦ ൪൦ ൫൦ ൬൦ ൭൦ ൮൦ ൯൦ ൧൦൦
ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ.
൧൨ ൧൫ ൧൧ ൧൪

ഇപ്രകാരമുള്ള തൂകത്തിൽ പതുപ്പത്തുറുപ്പികത്തൂക്കമാകട്ടെ, പത്തുറുപ്പികത്തൂക്കത്തിന്റെ വല്ല അംശമാകട്ടെ അധികമായാൽ,
മുമ്മൂന്നണപ്രകാരം ടപ്പാൽ കൂലി കയറ്റി കൊടുക്കയും വേണം.
ഇതിന്ന മൈല്സിന്റെ സംഖ്യയില്ല.

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ ഒരു കത്തിനെ മാത്രം വെ
ക്കാം; അധികം കത്തുകളെ വെച്ചാൽ ൫൦ ഉറുപ്പികയോളം പിഴ ഉണ്ടാ
കും. എന്നാൽ കെട്ടിനെ മെഴുത്തുണികൊണ്ടു നല്ലവണ്ണം പുതഞ്ഞു
അരക്ക്കൊണ്ടു മുദ്രയിട്ടും "ഇതിൽ റെഗ്യുലേഷിന്നു വിപരീതമായി
ഏതുമില" എന്നു തലക്കൽ ഒരു എഴുത്തും അയക്കുന്നവരുടെ പേരും
ഒപ്പും വെക്കുകയും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടൊ, മുദ്ര
യായിട്ടൊ കൊടുക്കുന്നതിൽ ഭേദം ഇല്ല. കൂലി കൊടുക്കാതെ അയ
ച്ചാൽ വാങ്ങുന്നവർ ഈ കൂലി തന്നെ കൊടുത്താൽ മതി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/51&oldid=183998" എന്ന താളിൽനിന്ന് ശേഖരിച്ചത്