താൾ:CiXIV130 1871.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാൎത്ഥനയിൽ അഭിനിവേശിച്ചും സ്തോത്രത്തോടെ അതിങ്കൽ ജാഗരിച്ചു
കൊൾവിൻ. കൊല. ൭, ൧. ൪൫

തന്നെ എന്നു പറഞ്ഞു. എന്നാൽ അതിന്റെ പൊരുൾ ഇതാ.
എനിക്കു വീട്ടിൽ വയസ്സന്മാരും ബലഹീനരുമായ അമ്മയപ്പന്മാർ
ഉണ്ടു. ഞാൻ കുട്ടിയും ബലഹീനനുമായ കാലത്തിൽ അവർ എ
ന്നെ പോറ്റി വളൎത്തിയതിനാൽ ഞാൻ അവൎക്കു കടക്കാരനായല്ലൊ.
അതുകൊണ്ടു ഞാൻ ഇപ്പോൾ ദിവസേന ഈരണ്ടു അണ അ
വൎക്കു വേണ്ടി ചിലവാക്കി, ആ കടം വീട്ടികൊണ്ടിരിക്കുന്നു. പിന്നെ
ചില കുട്ടികളും ഉണ്ടു. അവരെ പോറ്റി നല്ല വിദ്യകളെയും മറ്റും
പഠിപ്പിപ്പാനായി ഞാൻ ദിവസം ഈരണ്ടു അണ ചിലവിടുന്നു.
ഞാനും ഭാൎയ്യയും വയസ്സന്മാരും ബലഹീനരുമായി തീൎന്ന ശേഷം,
അവർ ഞങ്ങളെ രക്ഷിക്കും എന്നു വിചാരിച്ചിട്ടു ഞാൻ നാൾ തോറും
ഈരണ്ടു അണ പലിശെക്കു വെക്കുന്നു. രണ്ടു ദീനക്കാരത്തിക
ളായ പെങ്ങന്മാർ ഉണ്ടു. അവൎക്കു വേല എടുത്തു കൂടാ. വേറെ ഒരു
സഹായവുമില്ല. ആയവരെ രക്ഷിപ്പാൻ വേണ്ടി ഞാൻ ദിവസേ
ന ഈരണ്ടു അണ ചിലവിടുന്നു. ഇതത്രെ ഞാൻ ദൈവത്തെ
വിചാരിച്ചു ധൎമ്മമായി ചെയ്യുന്നു. എന്നു കൃഷിക്കാരൻ പറഞ്ഞ
ശേഷം രാജാവു സന്തോഷിച്ചു. നിങ്ങൾ ഏറ്റം നല്ല മനുഷ്യൻ
എന്നാൽ ഞാനും ഒർ ഉപമ പറയട്ടെ. നിങ്ങൾ എന്നെ മുമ്പെ
വല്ലപ്പോഴും കണ്ടൂവൊ? എന്നു ചോദിച്ചതിന്നു കൃഷിക്കാരൻ ഞാൻ
തങ്ങളെ ഒരിക്കലും കണ്ടില്ല എന്നു പറഞ്ഞപ്പോൾ, രാജാവു: അഞ്ചു
നിമിഷം കഴിയുംമുമ്പെ നിങ്ങൾ എന്റെ സ്വരൂപം അമ്പതായി
കാണുകയും, ആ സ്വരൂപം അമ്പതും നിങ്ങളുടെ സഞ്ചിയിൽ ഇരി
ക്കയും ചെയ്യും എന്നു കേട്ട ശേഷം, കൃഷിക്കാരൻ: ഇതു എനിക്കു തിരി
ച്ചറിവാൻ കഴിയാത്ത ഉപമ തന്നെ എന്നു പറഞ്ഞു. എന്നാൽ
ഞാൻ അതിന്റെ പൊരുൾ കാണിച്ചു തരാം എന്നു രാജാവു ചൊ
ല്ലി തന്റെ സ്വരൂപവും മേലെഴുത്തുമുള്ള അമ്പതു പൊൻ നാണ്യ
ങ്ങൾ എടുത്തു വിസ്മയം നോക്കികൊണ്ടിരിക്കുന്ന കൃഷിക്കാരന്റെ
കൈയിൽ എണ്ണി കൊടുത്തു. ഇവ എല്ലാം നല്ലവയും ഞാൻ കല
വറക്കാരനായി സേവിക്കുന്ന ദൈവത്തിൽനിന്നു വരുന്നവയും
തന്നെ.സ്നേഹിതാ, സലാം എന്നു പറഞ്ഞു കുതിര ഓടിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/49&oldid=183996" എന്ന താളിൽനിന്ന് ശേഖരിച്ചത്