താൾ:CiXIV130 1871.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ കണ്ടാലും ദൈവം എനിക്കു തുണ. സങ്കീ. ൫൪. ൬.

കുത്തിയിരുന്നു പുസ്തകം വിടൎത്തി ഒർ അദ്ധ്യായം വായിച്ചു മുട്ടുകു
ത്തി പ്രാൎത്ഥിച്ചപ്പോൾ, കച്ചവടക്കാരന്റെ എല്ലാ സംശയവും ഭയ
വും തീൎന്നു, ദൈവവചനം വായിച്ചു പ്രാൎത്ഥിക്കുന്നവൻ കള്ളനും
കുലപാതകനുമല്ല എന്നു നിശ്ചയിച്ചു അമ്മയുടെ ഭവനത്തിൽ എ
ന്നപോലെ അന്നു രാത്രി മുഴുവൻ ബഹു സൌഖ്യത്തോടെ കിടന്നു
ഉറങ്ങി. പിന്നെ ആ കച്ചവടക്കാരൻ ഈ കാൎയ്യം തന്റെ മന
സ്സിൽ വെച്ചു എല്ലാ അവിശ്വാസത്തേയും ലോക ചിന്തകളേയും
ഉപേക്ഷിച്ചു നിധികളിൽവെച്ചു ദൈവവചനമത്രെ നിധി എന്നു
കണ്ടു മഹാദൈവഭക്തിയുള്ളൊരു മനുഷ്യനായ്തീരുകയും ചെയ്തു.

രണ്ടു ഉപമകൾ.

പ്രുശ്ശ്യരാജാവായ പ്രിദരിക്കു ഒരു ദിവസം കുതിരപ്പുറത്തേറി
നാട്ടിൽ കൂടെ ചെന്നു ഒരു വയലിൽ എത്തി ഒരു കൃഷിക്കാരൻ വേല
ചെയ്തും പാടിയും കൊണ്ടിരിക്കുന്നതിനെ കണ്ടു. തോഴ, സലാം നി
ങ്ങൾക്കു വളരെ വസ്തു ഉണ്ടു എന്നു തോന്നുന്നു. നിങ്ങൾ ഇത്ര
ഉത്സാഹത്തോടും സന്തോഷത്തോടും കൂട അദ്ധ്വാനിക്കയാൽ, ഈ
നിലം സ്വന്തം എന്നു ഞാൻ വിചാരിക്കുന്നു എന്ന് പറഞ്ഞാറെ,
രാജാവിനെ അറിയാത്ത കൃഷിക്കാരൻ അയ്യോ മഹാനെ, ഈ നിലം
എനിക്കു സ്വന്തം അല്ല. ഞാൻ ഇവിടെ കൂലിപ്പണി ചെയ്തു വരു
ന്നു എന്നു പറഞ്ഞ ശേഷം, നിങ്ങൾക്കു ദിവസക്കൂലി എത്ര എന്നു
രാജാവു ചോദിച്ചതിന്നു എട്ട് അണ എന്ന കൃഷിക്കാരൻ പറഞ്ഞു.
അയ്യോ എട്ട് അണകൊണ്ടു നിങ്ങൾനാൾ കഴിക്കുന്നതു എങ്ങിനെ?
എന്ന രാജാവു ചോദിച്ചു. ഹൊ നല്ലവണ്ണം കഴിയും ശേഷിപ്പും
ഉണ്ടു താനും എന്ന കൃഷിക്കാരൻ പറഞ്ഞു. നല്ലവണ്ണം കഴിയും
ശേഷിപ്പും ഉണ്ടു എന്നു നിങ്ങൾ പറഞ്ഞുവൊ. അതു എങ്ങിനെ?
എന്നു രാജാവു ചോദിച്ചതിന്നു കൃഷിക്കാരൻ: തങ്ങൾക്കു അതിന്റെ
വിവരം അറിയേണമെങ്കിൽ പറഞ്ഞുതരാമല്ലൊ; ഈരണ്ടു അണ
കൊണ്ടു ഞാനും ഭാൎയ്യയും ജീവിക്കുന്നു, ഈരണ്ടു അണകൊണ്ടു
ഞാൻ ഒരു പഴയ കടം വീട്ടികൊണ്ടിരിക്കുന്നു, ഈരണ്ടു അണ
ഞാൻ പലിശെക്കു വെച്ചു, ശേഷം ഈരണ്ടു അണയെ ഞാൻ
ദൈവത്തെ വിചാരിച്ചിട്ടു ധൎമ്മത്തിന്നു ചിലവിടുന്നു എന്ന പറ
ഞ്ഞാറെ, രാജാവു ഇതു എനിക്കു തിരിച്ചറിവാൻ കഴിയാത്ത ഉപമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/48&oldid=183995" എന്ന താളിൽനിന്ന് ശേഖരിച്ചത്