താൾ:CiXIV130 1871.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ യാചിപ്പിൻ എന്നാൽ നിങ്ങളുടെ സന്തോഷം നിറവാകുംവണ്ണം ലഭിക്കും.
യോഹ. ൧൬, ൨൪.

എന്നു വിളിച്ചു പറഞ്ഞു. അപ്പോൾ ധനവാൻ സ്തംഭിച്ചു നിങ്ങളെ
പോലെ വേറെ ഒരു മൂഢൻ ഈ ലോകത്തിൽ ഉണ്ടൊ എന്നു ചോ
ദിച്ചതിന്നു ദാശൻ: ഉണ്ടു അവനെ കാണ്മാൻ ദൂരം പോകേണ്ടാ.
ഇതാ നിങ്ങളുടെ പടിപ്പുരക്കൽ ഇരിക്കുന്ന ദ്വാരപാലൻ തന്നെ.
മീനിന്റെ വില പാതി കിട്ടുകിൽ നിന്നെ കയറ്റുന്നുള്ളു, അല്ലാ
ഞ്ഞാൽ ദൈവത്താണ നീ ഈ വാതിലിനെ കടക്കയില്ല എന്നു എ
ന്നോടു ക്രുദ്ധിച്ചു പറഞ്ഞവൻ എന്നു ചൊല്ലിയാറെ, ധനികൻ
ദ്വാസ്ഥനെ വിളിപ്പിച്ചു വസ്ത്രം നീക്കിച്ചു ചൂരൽകൊണ്ടു അമ്പ
തടി കേമത്തിൽ അടിപ്പിച്ചു. ദുഷ്ട! നീ ഇന്നുവരെ അനേകം ദരി
ദ്രക്കാരെ ഞാൻ അറിയാതെ കണ്ടു ഇതുപ്രകാരം വഞ്ചിച്ചു എന്നു
ചൊല്ലി, അവനെ തൽക്ഷണം പണിയിൽനിന്നു പിഴുക്കി വിട്ടയ
ച്ചു. മീൻപിടിക്കാരനു മീനിന്റെ വിലയും ഒരു സമ്മാനവും കൊടു
ക്കയും ചെയ്തു. സ്വന്ത അകൃത്യങ്ങൾ ദുഷ്ടനെ പിടിച്ചു കൂടും; സ്വ
പാപത്തിന്റെ പാശങ്ങളിൽ അവൻ കുടുങ്ങും. സദൃശ. ൫, ൨൨.

ഒരു ധനവാന്റെ ഭയം.

അമേരിക്കാഖണ്ഡത്തിൽ പാൎത്തു വരുന്ന ഒരു കച്ചവടക്കാരൻ
൬൦൦,൦൦൦ ഉറുപ്പിക ദൂരത്തിൽ ഇരിക്കുന്ന ഒരു നഗരത്തിലേക്കു കൊ
ണ്ടു പോകേണ്ടിവന്നു. ആ ഉറുപ്പിക അവൻ ഹുണ്ടിക ആക്കി
ടപ്പാൽ ആ വഴിയായി നടക്കായ്കകൊണ്ടു, താൻ അവറ്റെ എടുത്തു
യാത്രയായി കവൎച്ചക്കാർ നിറഞ്ഞിരുന്ന കാടു പ്രദേശത്തൂടെ ചെല്ലു
മ്പോൾ, വഴി തെറ്റി ഉഴന്നു നടന്നു അയ്യോ കഷ്ടം! ഞാൻ ഇപ്പോൾ
തന്നെ കള്ളന്മാരുടെ കൈയിൽ അകപ്പെടുവാൻ സംഗതി ഉണ്ടു
എന്നു വിചാരിച്ചു വിറച്ചുംകൊണ്ടു മുന്നോട്ടു നടന്നാറെ, ഒരു കുടി
ലിനെ കണ്ടു രാത്രി അവിടെ താമസിക്കുമല്ലൊ എന്നു ഓൎത്തു സമീ
പത്തു എത്തിയ ശേഷം, ഒന്നു ഞെട്ടി സ്തംഭിച്ചു അയ്യൊ! ഇതു കള്ള
ന്മാരുടെ ഒരു ഗുഹ തന്നെയായാൽ, എന്റെ കാൎയ്യം ഇനി പറവാ
നില്ല. ഹാ ഞാൻ എന്തു വേണ്ടു! ഇപ്പോൾ രാത്രിയായല്ലൊ മു
ന്നോട്ടു ചെന്നു നശിച്ചാലും ഈ കുടിലിൽ ചെന്നു നശിച്ചാലും
രണ്ടും ശരിയല്ലയൊ എന്നു വിചാരിച്ചു തളൎച്ചയും പൈദാഹവും
സഹിയാഞ്ഞു കുതിരപ്പുറത്തുനിന്നു ഇറങ്ങി, കുതിരയെ ഒരു മര
ത്തിന്റെ ചുവട്ടിൽ കെട്ടി, ആ കുടിലിന്റെ വാതിൽക്കൽ മുട്ടിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/46&oldid=183993" എന്ന താളിൽനിന്ന് ശേഖരിച്ചത്