താൾ:CiXIV130 1871.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളുടെ ഭാരങ്ങളെ തങ്ങളിൽ ചുമന്നുകൊണ്ടു ക്രിസ്തന്റെ
ധൎമ്മത്തെ നിവൃത്തിപ്പിൻ. ഗല. ൫, ൨. ൪൧

ദാശനും ദ്വാരപാലനും.

ഇതല്യ രാജ്യത്തിൽ പാൎത്തിരുന്ന ഒരു ധനികൻ ബന്ധുക്കൾ
ക്കും തോഴന്മാൎക്കും ഒരു സദ്യയെ കഴിപ്പാൻ നിശ്ചയിച്ചു, ബഹു തര
ങ്ങളായ ഭോജ്യങ്ങളെയും ഒരുക്കിവെച്ചു എങ്കിലും, മീൻ കിട്ടായ്കയാൽ
ക്ലേശിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു തോണിക്കാരൻ വലിയ ഒരു
മീൻ പിടിച്ചു ആ ധനികന്റെ വീട്ടിലേക്കു ചെന്നു പടിപ്പുരക്കൽ
എത്തിയപ്പോൾ, ദ്വാരപാലൻ നേരിട്ടു സന്തോഷിച്ചു. നിങ്ങൾ
വന്നതു നന്നായി നാള ഇവിടെ ഒരു മഹോത്സവം ഉണ്ടു, മത്സ്യം
ഇല്ലായ്കയാൽ തമ്പുരാൻ എത്രയൊ വിഷാദിക്കുന്നു. നിങ്ങൾക്കു
ഏറ്റം നല്ല വില കിട്ടും എങ്കിലൊ, വില പാതി എനിക്കു തരണം
അല്ലാഞ്ഞാൽ ദൈവത്താണ ഞാൻ നിങ്ങളെ കയറ്റുകയില്ല എ
ന്നു പറഞ്ഞു സത്യം ചെയ്തതിനെ ദാശൻ കേട്ടു. അയ്യോ മഹാനെ!
ഈ ജനം ഒരു മഹാസാധു. നാലഞ്ചു കുട്ടികളെ വേല ചെയ്തു
രക്ഷിക്കേണം. വില പാതി അങ്ങു തരേണം എന്നു കല്പിക്കുന്നതു
മഹാസങ്കടം എന്നു പറഞ്ഞാറെ, കാവൽക്കാരൻ എന്നാൽ നിങ്ങൾ
ഈ വാതിലിനെ കടക്കയില്ല; മീൻകൊണ്ടു പോയി ഇഷ്ടമുള്ളേട
ത്തു വില്ക്കുക എന്നു ക്രുദ്ധിച്ചു പറഞ്ഞപ്പോൾ, മീൻ പിടിക്കാരന്റെ
ഭാവം മാറി വില പാതി തരാമല്ലൊ എന്നു ചൊല്ലി അകത്തു ചെന്നു
നടു മുറ്റത്തു കയറി, മീൻ ഇതാ വേണമൊ എന്നു കൂക്കിയാറെ,
ധനവാൻ സന്തോഷിച്ചു, വേണം വേണം വില എന്തു എന്നു
ചോദിച്ചതിന്നു: ദാശൻ എൻ വെറുംമേനിക്കു നൂറടി. അതിൽ ഒന്നു
പോലും കുറകയില്ല. കുറകിലൊ മീൻകൊണ്ടു പോകും നിശ്ചയം
എന്നു കേട്ട ശേഷം, ധനികൻ: നിങ്ങൾ്ക്കു ഭ്രാന്തു പിടിച്ചുവൊ? അല്ല
നമ്മെ പരിഹസിപ്പാൻ വന്നുവൊ എന്നു ചോദിച്ചാറെ, മീൻ പിടി
ക്കാരൻ ഞാൻ ഭ്രാന്തനല്ല, മൂഢനുമല്ല, തമ്പുരാനെ പരിഹസിപ്പാൻ
വന്നവനുമല്ല എങ്കിലും, ഞാൻ പറഞ്ഞതു മീനിന്റെ വില ആയ
തിനെ കിട്ടുകയില്ല എങ്കിൽ ഞാൻ പോകുന്നു, മീനുംകൊണ്ടു പോകും
എന്നു പറഞ്ഞു. അപ്പോൾ ധനവാൻ ഒരു സേവകനെ വിളിച്ചു
മുക്കുവന്റെ വസ്ത്രം അഴിപ്പിച്ചു ഒരു ചൂരൽകൊണ്ടു വെറുംമേനി
യിൽ നൂറു ലഘുതര അടികൾ കൊടുക്കേണം എന്നു കല്പിച്ചു. അമ്പത അടി ആയാറെ, ദാശൻ മതി മതി ഇനി അടിക്കല്ല എനി
ക്കു ഒരു കൂട്ടാളി ഉണ്ടു, അവനു മീനിന്റെ വില പാതി കിട്ടേണമല്ലൊ

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/45&oldid=183992" എന്ന താളിൽനിന്ന് ശേഖരിച്ചത്