താൾ:CiXIV130 1871.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവം അഹങ്കാരികളോടു എതിൎത്തു താഴ്മയുള്ളവൎക്കു കരുണ നല്കുന്നു.
൧ പേത്ര. ൫, ൫. ൩൯

എന്നോടു വിവരിപ്പാൻ നിങ്ങൾ ശങ്കിക്കേണ്ട; പക്ഷെ നിങ്ങൾക്കു
സഹായിപ്പാൻ വേണ്ടി ദൈവം എന്നെ അയച്ചിരിക്കുന്നു എന്നു
ബഹു ലാവണ്യമായി പറഞ്ഞ ശേഷം, ആ പുരുഷൻ: ഞങ്ങൾക്കു
ദീനമായതു പെരുത്തു നാൾ ആയി. പിന്നെ ഒരു വേലയും ചെ
യ്വാൻ കഴിയായ്കകൊണ്ടു ദാരിദ്ര്യം അത്യന്തം വൎദ്ധിച്ചു അല്പം വെ
ള്ളം കുടിപ്പാൻവേണ്ടി ഓരൊ വീട്ടുസാമാനം വില്ക്കേണ്ടിവന്ന ശേ
ഷം, വീട്ടുകൂലിയും കൊടുക്കേണ്ടുന്ന സമയം എത്തിയപ്പോൾ, വീട്ടു
ടയവൻ വന്നു കൂലി കിട്ടുക ഇല്ല എന്നു ഓൎത്തു ശേഷം വസ്തു പി
ടിച്ചു കെട്ടി ഞങ്ങളെ വെറും നിലത്തിന്മേൽ കിടക്കുമാറാക്കി പോന്നു
എന്നു മഹാദുഃഖത്തോടെ പറഞ്ഞു. നിങ്ങൾ വൈദ്യനെ വിളിച്ചു
വൊ എന്നു ബോധകൻ ചോദിച്ചതിന്നു. വിളിച്ചില്ല, പണമില്ലാ
ത്തവൻ എങ്ങിനെ ചികിത്സിപ്പിക്കും എന്നു ദീനക്കാരൻ പറഞ്ഞു.
എന്നാൽ നിങ്ങൾ എന്തു തിന്നുന്നു എന്നു അവൻ ചോദിച്ചാറെ,
ഹാ ദൈവമെ! എന്തു തിന്നുന്നു എന്നൊ. ഈ ചെറുക്കൻ ഇരന്നു
കിട്ടി ഞങ്ങൾക്കുകൊണ്ടു വരുന്നതേയുള്ളു. എന്നു അവൻ പറഞ്ഞു.
പിന്നെ ഈ ചെറിയ കുട്ടികൾ എന്തു ചെയ്യുന്നു എന്നു ചോദിച്ച
പ്പോൾ, അമ്മ പൊട്ടി കരഞ്ഞു, അയ്യോ ഇവരുടെ സങ്കടം എനിക്കു
സഹിച്ചു കൂടാ എന്നു പറഞ്ഞു കുട്ടികളും ഭക്ഷണത്തിനായി കരഞ്ഞു
കൊണ്ടിരിക്കുമ്പോൾ, ബോധകൻ കുറയ നേരം മിണ്ടാതെ പാൎത്ത
ശേഷം, നിങ്ങൾ കരയേണ്ടാ ദൈവം നിങ്ങളുടെ സങ്കടം കണ്ടു എ
ന്നെ നിങ്ങൾക്കു സഹായിപ്പാനാക്കി വെച്ചിരിക്കുന്നു എന്നു പ
റഞ്ഞു.

പിന്നെ അവൻ അവരെ വിട്ടു, ഒരു പീടികയിൽ ചെന്നു ചെറി
യൊരു വിളക്കും വെളിച്ചെണ്ണയും വാങ്ങി മടങ്ങിവന്നു തിരി കത്തി
ച്ചു ആ ദരിദ്രരുടെ മുറിയിൽ വെച്ചാറെ, ബാലനെ കൂട്ടി ഒരു അപ്പ
കൂട്ടിൽനിന്നു രണ്ടു മൂന്നപ്പം വാങ്ങി അവനു കൊടുത്തു. അവനെ
അമ്മയപ്പന്മാരുടെ അടുക്കൽ പറഞ്ഞയച്ചു. എന്നാറെ, അവൻ ത
ന്റെ വീട്ടിൽ പോയി നല്ലൊരു കഞ്ഞി ഉണ്ടാക്കിച്ചു സ്വന്ത കൈ
കൊണ്ടു ആ ദരിദ്രരുടെ അടുക്കൽ കൊണ്ടു പോയി അവരുടെ മു
മ്പിൽ വെച്ചു, ദൈവാനുഗ്രത്തിന്നായിപ്രാൎത്ഥിച്ച ശേഷം, അവർ
എല്ലാവരും കുടിച്ചു തൃപ്തന്മാരായാറെ, അവൻ വേദപുസ്തകത്തെ
എടുത്തു. കൎത്താവു എന്റെ ഇടയൻ എനിക്കു ഒന്നു കുറയാ എന്ന
വാക്കിനാൽ തുടങ്ങുന്ന സങ്കീൎത്തനം വായിച്ചു രണ്ടാമതും പ്രാൎത്ഥിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/43&oldid=183990" എന്ന താളിൽനിന്ന് ശേഖരിച്ചത്