താൾ:CiXIV130 1871.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ ഇടവിടാതെ പ്രാൎത്ഥിപ്പിൻ. ൧ തെസ്സ. ൫, ൧൭.

തോഴുതു: തമ്പുരാനെ, ഒരു പൈശ തരേണം, ഒരു പൈശ തരേണം
എന്നു ചൊല്ലിക്കൊണ്ടിരിക്കുന്നതിനെ അവൻ കൂട്ടാക്കാതെ മുന്നോട്ടു
ചെല്ലുംതോറും കുട്ടിയും അവന്റെ വഴിയെ വന്നു വിടാതെ, ദയ വി
ചാരിച്ചു എനിക്കു ഒരു പൈശ തരേണം എന്നു പറഞ്ഞു കൊണ്ടി
രുന്നു. അപ്പോൾ ബോധകൻ നിന്നു: പൈശ കൈക്കൽ കിട്ടിയാൽ
നീ അതിനെകൊണ്ടു എന്തു ചെയ്യും എന്നു ചോദിച്ചതിന്നു: ബാ
ലൻ ഞാൻ അതിനെ വീട്ടിലേക്കു കൊണ്ടുപോകും. അച്ഛനും അ
മ്മയും ദീനമായി കിടക്കുന്നു ഭക്ഷിപ്പാനും കുടിപ്പാനും ഒരു വസ്തുവും
ഇല്ല എന്നു പറഞ്ഞാറെ, അവൻ: അങ്ങിനെ തന്നെയൊ എന്നു
ചൊല്ലി അവനു ഒരു പൈശ കൊടുത്തു, നീ കളവു പറഞ്ഞു എ
ങ്കിൽ അതു നിന്റെ കുറ്റമത്രെ എന്നു പറഞ്ഞു നടന്നു.

എന്നതിൽ പിന്നെ അവൻ തുണി വില്ക്കുന്ന ഒരു പീടികയിൽ
കയറി ചരക്കു എല്ലാം കണ്ടു വിലയും അറിഞ്ഞു വേണ്ടുന്നതു വാ
ങ്ങുവാൻ ൩൮ ഉറുപ്പിക കൂടാതെ കഴിക ഇല്ല എന്നു കേട്ടു ഒരു കൂട്ടും
ഉടുപ്പിന്മേൽ ഞാൻ ഇത്ര കാലമായി ശേഖരിച്ച മുതൽ എല്ലാം കള
യേണ്ടിവരുമല്ലൊ. അതരുതു; ഉള്ള ഉടുപ്പു ഇനിയും കുറയ ദിവസ
ത്തേക്ക് മതി എന്നു നിശ്ചയിച്ചു പീടിക വിട്ടു മടങ്ങി ചെന്നു വഴി
നടക്കുമ്പോൾ, തന്നോടു പൈശ യാചിച്ച കുട്ടിയെ ഓൎത്തു ഒരു മണി
ക്കൂറോളം പല തെരുക്കളിലും വീഥികളിലും കൂടി ഉഴന്നു നടന്ന ശേ
ഷം കുട്ടിയെ കണ്ടു. പിന്നെ അവൻ ഞാൻ നിണക്കു തന്ന പൈ
ശ നീ വീട്ടിലേക്കുകൊണ്ടു പോയൊ എന്നു ചോദിച്ചപ്പോൾ, ബാ
ലൻ: ഇല്ല തമ്പുരാനെ! എനിക്കു ഇനിയും രണ്ടു മൂന്നു പൈശ
കൂട കിട്ടേണം. വീട്ടിൽ അവൎക്കു ഭക്ഷിപ്പാൻ ഒരു വസ്തുവുമില്ല
എന്നു പറഞ്ഞാറെ, ബോധകൻ എന്നാൽ ഞാൻ തന്ന പൈശ
കാണിക്ക എന്നു കല്പിച്ചപ്പോൾ, ബാലൻ അതിനെ ഉടനെ കാ
ണിച്ചു ഇന്നു ഇതിനെ മാത്രം കിട്ടിയതേയുള്ളു എന്നു കരഞ്ഞുംകൊ
ണ്ടു പറഞ്ഞു. എന്നാൽ ബോധകൻ കുട്ടിയെ, കരയല്ല എന്നെ
നിന്റെ വീട്ടിലേക്കുകൊണ്ടു പോക എന്നു ചൊല്ലി ഇരുവരും പല
തെരുക്കളിൽ കൂടി നടന്നു ആ വീട്ടിൽ എത്തിയപ്പോൾ, ഏകദേശം
ഇരുട്ടായിരുന്നു. അവൻ മുറിയിൽ പ്രവേശിച്ചാറെ, ദീനം പിടിച്ചു
കിടക്കുന്ന ഒരു ഭൎത്താവിനെയും അവന്റെ ഭാൎയ്യയെയും വിശക്കു
ന്ന രണ്ടു ചെറിയ കുട്ടികളെയും നിലത്തു കിടക്കൂന്നതു കണ്ടു, അ
യ്യൊ കഷ്ടം! നിങ്ങൾക്കു ദീനം ഉണ്ടല്ലൊ. നിങ്ങളുടെ അവസ്ഥയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/42&oldid=183989" എന്ന താളിൽനിന്ന് ശേഖരിച്ചത്