താൾ:CiXIV130 1871.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിത്യ ജീവൻ എന്നതൊ സത്യമായുള്ള ഏക ദൈവമാകുന്ന നിന്നെയും നീ ൨൯
അയച്ച യേശു തന്നെ ക്രിസ്തൻ എന്നും അറിയുന്നതും തന്നെ. യോഹ. ൧൭, ൩.

ഗ്രഹണങ്ങൾ.

ഈ കൊല്ലത്തിൽ രണ്ടു സൂൎയ്യഗ്രഹണങ്ങളും രണ്ടു ചന്ദ്രഗ്രഹ
ണങ്ങളും സംഭവിക്കുന്നതിൽ ഒരു സൂൎയ്യഗ്രഹണവും രണ്ടു ചന്ദ്ര
ഗ്രഹണങ്ങളും മലയാളത്തിൽ പ്രത്യക്ഷമാകും.

൧. ജനുവരി ൭ാം തിയ്യതി ചന്ദ്രഗ്രഹണസംഭവം.

ഭൂച്ഛായ സ്പൎശനം ൬ാം ൹ രാത്രി ൧൧ മണി ൨൬ മിനുട്ടു.
ഭൂച്ഛായ പ്രവേശനം ൭ാം ൲ രാത്രി ൧൨ ” ൪൫ ”
മദ്ധ്യകാലം ” ” ൨. ” ൧൫ ”
ഭൂച്ഛായ വിടുന്നതു ” ” ൩. ” ൪൬ ”
മോക്ഷകാലം ” ” ൫ ” ൫ ”

ഈ ഗ്രഹണം മലയാളത്തിൽ പ്രത്യക്ഷമാകും.

൨. ജൂൻ ൧൮ാം തിയ്യതി സൂൎയ്യഗ്രഹണസംഭവം.

സ്പൎശകാലം രാവിലെ ൪ മണി ൩൬ മിനുട്ടു.
മദ്ധ്യകാലാരംഭം ൫ ” ൪൮ ”
മദ്ധ്യകാലാവസാനം ൯ ” ൧൯ ”
മോക്ഷകാലം ൧൦ ” ൩൧ ”

ഇതു പാതാള ഗ്രഹണമത്രെ.

൩. ജൂലായി ൨ാം തിയ്യതി അല്പ ചന്ദ്രഗ്രഹണസംഭവം.

സ്പൎശകാലം വൈകുന്നേരം ൪ മണി ൧൨ മിനുട്ടു
ഭൂച്ഛായ പ്രവേശനം ൫ ” ൨൫ ”
മദ്ധ്യകാലം ൬ ” ൨൬ ”
ഭൂച്ഛായ വിടുന്നതു ൭ ” ൨൮ ”
മോക്ഷകാലം ൮ ” ൪൧ ”

ഈ ഗ്രഹണത്തിന്റെ ആരംഭം അല്ല അതിന്റെ തീൎപ്പു മാത്രം
മലയാളത്തിൽ പ്രത്യക്ഷമാകും.

൪. ദിസെംബർ ൧൨ാം തിയ്യതി പൂൎണ്ണ സൂൎയ്യഗ്രഹണസംഭവം.

സ്പൎശകാലം രാവിലെ ൬ മണി ൨൫ മിനുട്ടു
മദ്ധ്യകാലാരഭം ൭ ” ൨൧ ”
പൂൎണ്ണ ഗ്രഹണം ൮ ” ൫൯ ”
മദ്ധ്യകാലാവസാനം ൧൦ ” ൪൪ ”
മോക്ഷകാലം ൧൧ ” ൪൦ ”

ഈ ഗ്രഹണം മലയാളത്തിൽ പ്രത്യക്ഷമാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/33&oldid=183980" എന്ന താളിൽനിന്ന് ശേഖരിച്ചത്