താൾ:CiXIV130 1869.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയവനിൽനിന്നു നിങ്ങൾക്കു
കൃപയുംസമാധാനവുമുണ്ടാക. വെളിപ്പാ. ൧,൪

സ്നേഹം

ഞാൻ മനുഷ്യരുടെയും ദേവദൂതരുടെയും ഭാഷകളാൽ ഉരച്ചാ
ലും സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പൊ, ചിലമ്പുന്ന
താളമൊ ആയ്ചമഞ്ഞു. എനിക്കു പ്രവചനം ഉണ്ടായിട്ടു, സകല മ
ൎമ്മങ്ങളും അറിഞ്ഞാലും, എല്ലാ അറിവും ബോധിച്ചാലും, മലകളെ അ
കററുമാറു സൎവവിശ്വാസവും ഉണ്ടായാലും, സ്നേഹമില്ല എങ്കിൽ ഞാ
ൻ ഒന്നും ഇല്ല. എനിക്കുള്ളവ എല്ലാം കബളീകരിച്ചു കൊടുത്താലും,
എൻ ശരീരത്തെ ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എ
നിക്കു പ്രയോജനം ഇല്ല. സ്നേഹം ദീൎഘം ക്ഷമിക്കുന്നതും, ദയ കോ
ലുന്നതും, ആകുന്നു. സ്നേഹം സ്പൎദ്ധിക്കുന്നില്ല, സ്നേഹം പൊങ്ങച്ചം
കാണിക്കുന്നില്ല, ചീൎക്കുന്നില്ല, ഉചിതം വിട്ടു നടക്കുന്നില്ല, തന്റേവ
അന്വേഷിക്കുന്നില്ല, ചൊടിക്കുന്നില്ല, പെട്ട ദോഷത്തെ കണക്കി
ടുന്നില്ല, അനീതിയിൽ സന്തോഷിയാതെ, സത്യത്തോടു കൂടി സ
ന്തോഷിക്കുന്നു. എല്ലാം മൂടുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്ര
ത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു; സ്നേഹം ഒരു നാളും ഉതിൎന്നുപോ
കാ; പ്രവചനങ്ങൾ ആയാലും, അവറ്റിന്നു നീക്കം വരും. ഭാഷക
ൾ ആയാലും നിന്നു പോകും, അറിവായാലും നീങ്ങിപ്പോകും. കാര
ണം അംശമായത്രെ നാം അറിയുന്നു, അംശമായി പ്രവചിക്കുന്നു;
തികപവു വന്ന നേരത്തിലൊ അംശമായുള്ളതിന്നു നീക്കം വരും. ഞാ
ൻ ശിശുവാകുമ്പോൾ, ശിശുവായി പറഞ്ഞു, ശിശുവായി ഭാവിച്ചു,
ശിശുവായി എണ്ണിക്കൊണ്ടിരുന്നു. പുരുഷനായാറെ, ശിശുവിന്റേ
വ നീക്കിയിരിക്കുന്നു. ഇന്നല്ലൊ നാം കണ്ണാടിയൂടെ കടമൊഴിയാ
യി കാണുന്നു; അന്നു മുഖാമുഖമായത്രെ. ഇന്നു അംശമായി അറിയു
ന്നു; അന്നു ഞാൻ അറിയപ്പെട്ടപ്രകാരത്തിലും, അറിഞ്ഞുകൊള്ളും.
എന്നാൽ ഇപ്പോൾ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നു വ
സിക്കുന്നുണ്ടു; ഇവററിൽ വലിയതു സ്നേഹം തന്നെ. ൧ കൊരി. ൧൩.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/6&oldid=182839" എന്ന താളിൽനിന്ന് ശേഖരിച്ചത്