താൾ:CiXIV130 1867.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ സഹൊദര സ്നെഹം നിലനില്ക്കട്ടെ. എബ്രായ. ൧൩, ൧

ചാഴിപറ്റുന്ന ദിവസങ്ങൾ.

൧൦൪൨ ധനുമാസം മുതൽ മിഥുനം ൭ാം തിയ്യതി വരെ ഉത്തരം നക്ഷത്രത്തിൽ രാ
ഹു സ്ഥിതി. മിഥുനം ൭ാം തിയ്യതി മുതൽ ൧൦൪൩ ധനുവരെ പൂരത്തിൽ രാഹുസ്ഥിതി.
ഇത കൊണ്ടു ചാഴി അറിയെണ്ടുന്നതു. ൧൦൪൨ ധനുമാസം മുതൽ മിഥുനം ൭ാം തിയ്യ
തി വരെ തിരുവൊണം നക്ഷത്രത്തിന്നും ഉത്രട്ടാതി നക്ഷത്രത്തിന്നും കാൎത്തിക നക്ഷ
ത്രത്തിന്നും എട ചാഴി ആകുന്നു. പുണർതത്തിന്നു കൂട്ട ചാഴി തുടങ്ങുകയും തൃക്കെട്ട
ക്ക കൂട്ട ചാഴി കഴികയും ചെയ്യുന്നു. മിഥുനം ൭ാം തിയ്യതി മുതൽ ഉത്തിരാടത്തിന്നും പൂ
രൂരുട്ടാതിക്കും ഭരണിക്കും എട ചാഴി ആകുന്നു. തിരുവാതിരക്കു കൂട്ടചാഴി തുടങ്ങും അ
നിഴത്തിന്നു കൂട്ട ചാഴി കഴിയും.

രാഹു നിൽക്കുന്ന നാൾതൊട്ടു ധാന്യശാപം പെടുന്ന നാൾ।
ഗുരുനാൾ തുടങ്ങി എണ്ണയിട്ടു പന്തിരണ്ടും വിവജ്ജയെൽ॥
എന്നു ൟ നാട്ടുകാർ ചൊല്ലുന്നു

ഗ്രഹണങ്ങൾ

ൟ ൧൮൬൭ാം വൎഷത്തിൽ മലയാളികൾക്കു കാണാകുന്ന ഗ്രഹണം ഇല്ല. മാൎച്ച
മാസം ൨൦ാം തിയ്യതിയിലും സെപ്തംബർ ൧൪ാം തിയ്യതിയിലും ചന്ദ്ര ഗ്രഹണവും മാ
ൎച്ച ൬ാം തിയ്യതിയിൽ സൂൎയ്യ ഗ്രഹണവും സംഭവിക്കും എങ്കിലും അവ മൂന്നും ഇവി
ടെ കാണായിവരിക ഇല്ല.

മുഹമ്മദീയരുടെ പഞ്ചാംഗം

ആണ്ടു. മാസം. ദിവസം. തിയ്യതി. മാസം. തിയ്യതി. മാസം. തിയ്യതി.
൧൨. ൮൩. റമുള്ളാൻ. ൩൦ ജനുവരി. ധനു. ൨൪
,, ശബ്ബാൽ. ൨൯ ഫിബ്രുവരി. മകരം. ൨൫
,, ദുൽഹദു. ൩൦ മാൎച്ചി. കുംഭം. ൨൫
,, ദുൽഹജി. ൨൯ എപ്രീൽ. മീനം. ൨൫
൧൨൮൪. മുഹരം. ൩൦ മെയി. മെടം. ൨൪
,, സാഫർ. ൨൯ ജൂൻ. എടവം . ൨൩
,, റബയെല്ലവ്വൽ. ൩൦ ജൂലായി. മിഥുനം. ൨൦
,, റബയെൽ ആഹർ. ൨൯ അഗുസ്ത. കൎക്കിടകം. ൧൯
,, ജമാദിൻ ആവ്വൽ. ൩൦ അഗസ്ത. ൩൧ ചിങ്ങം. ൧൬
,, ജമാദിൻ ആഫർ. ൨൯ സെപ്തംബർ. ൩൦ കന്നി. ൧൫
,, റജബു. ൩൦ ഒക്തൊബർ. ൨൯ തുലാം. ൧൪
,, ശബാൻ. ൧൯ നൊവംബർ. ൨൮ വൃശ്ചികം. ൧൪

ദ്രൊഹം ക്ഷമിച്ചു പാപം മറെച്ചും കിട്ടിയവൻ ധന്യൻ. ദൈവം അകൃത്യം എ
ണ്ണാതെ വിട്ടും ആത്മാവിൽ വ്യാപ്തി ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ധന്യൻ.
സങ്കീ. ൩൨, ൧. ൨.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/8&oldid=181576" എന്ന താളിൽനിന്ന് ശേഖരിച്ചത്