താൾ:CiXIV130 1867.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ നാം പാപം ചെയ്തില്ല എന്ന പറകിൽ അവനെ കള്ളനാക്കുന്നു

വിക്തൊരിയാ രാജ്ഞി ജനിച്ചതു മെയി ൨൪ എടവം ൧൨. ക്രിസ്തൻ ജനിച്ചതു ,, ൨൫ ധനു ൧൧.
യൊഹന്നാൻ സ്നാപകൻ ജൂൻ ൨൪ മിഥുനം ൧൧. സ്ഥെഫാൻ ,, ൨൬ ,, ൧൨.
അന്ത്രയൻ നൊവംബർ ൩൦ വൃശ്ചികം ൧൬. ൧൭ യൊഹന്നാൻ സുവിശെഷകൻ ൨൭ ,, ൧൩.
൧. ആഗമനാൾ ദിസംബർ ൧ ,, ൧൭.

ഹിന്തുക്കളുടെ പെരുനാളുകൾ.

വിഷു മെടം ൧ എപ്രിൽ ൧൨. തിരുവൊണം ചിങ്ങം ൨൬, ൨൭. സെപ്തംബർ ൧൦, ൧൧
പിതൃകൎമ്മം കൎക്കിടകം ൧൬ ജൂലായി ൩൦. ആയില്യം മകം കന്നി ൯, ൧൦ ,, ൨൪, ൨൫.

മുഹമ്മദീയരുടെ പെരുനാളുകൾ.

ചെറിയ പെരുനാൾ റമുള്ളാൻ ൩൦ാം തിയ്യതി മകരം ൨൪ാം തിയ്യതി
ഹജി ദുല്ഹജി ൧൦ ,, ,, മെടം ,,
മുഹരം മുഹരം ,, ,, എടവം ൨൪ ,,
ബറാത്ത ശാബ്ബാൽ ൧൫ ,, ,, ധനു ൨൮ ,,

ഒരു സങ്കീൎത്തനം.

തുള്ളൽ പാട്ടിൻ രീതിയിൽ ചൊല്ലെണ്ടതു.

ദുഷ്ടതയുള്ളജനങ്ങടെഹിതമീതൊട്ടുംതന്നെനടക്കാതെയും।
പാപികൾപൊകുമ്മാൎഗ്ഗത്തിങ്കൽനില്പില്ലാത്തവനുംബഹുഭാഗ്യം॥
ഹാസികളാകുംപലരുംകൂടിപരിചൊടിരിക്കുന്നതിനുസമീപെ।
ഒരുമകലൎന്നുവസിച്ചീടാതെഗിരിയൊടുശരിയാംനരനുടെഭാഗ്യം॥
പ്രീതിയെഹൊവയുരച്ചൊരുവെദക്കാതലിലെറ്റവുമവനുണ്ടാകും।
ഭീതിയകന്നിഹരാവുംപകലുംവെദത്തിമ്പൊരുളൊൎത്തുരസിക്കും॥
ഏറ്റംവെള്ളംകൊണ്ടുനിറഞ്ഞൊരാറ്റിന്നരികെനട്ടുവളൎത്തും।
അറ്റംകൂടാതുള്ളൊരുകായ്ക്കളെഏറ്റംതന്നുടെകാലെനല്കും॥
കാറ്റെറ്റൊരുതരുക്കൾകണക്കെചെറ്റുമതിന്നിലവാടിപ്പൊകാ।
തെറ്റീടാരവർചെയ്യുംകാൎയ്യംമുറ്റുംസാധിച്ചങ്ങുവരുന്നു॥
ദുഷ്ടതയുള്ളജനങ്ങളിതൊട്ടുംകഷ്ടതവിട്ടവർപൊലെവരീല।
പെട്ടന്നകലെകാറ്റാടിയെറ്റിട്ടൊട്ടുപറക്കുംപതിരുകൾപൊലെ॥
ഇഷ്ടംലഭിയാതിന്നിഹതന്നെദുഷ്ടന്മാരവർനഷ്ടിപിണച്ചും।
ഒട്ടുംന്യായവിധിക്കിവർചെരാകഷ്ടംതാനസ്സഭകളിൽനില്ക്കാ॥
ചിന്തിച്ചാലുണ്ടതിനുനിമിത്തംഹന്തയഹൊവയുമൊൎത്തറിയുന്നു।
ബന്ധുരനീതികളുള്ളൊർവഴികൾവെന്തുനശിക്കുംപാപികൾമാൎഗ്ഗം॥
ഇത്തരമായൊരുസങ്കീൎത്തനമാംഉത്തമമെറ്റംദൈവത്തിന്റെ।
ചീൎത്തൊരുകൃപയായരുളിചെയ്തുമുക്തിവരുത്താൻഭുവനതലത്തിൽ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/54&oldid=181623" എന്ന താളിൽനിന്ന് ശേഖരിച്ചത്