താൾ:CiXIV130 1867.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ പിറുപിറപ്പു കൂടാതെ അന്യൊന്യം അതിഥി

പാൎപ്പിടം. നാമം. ക്ലാസ്സ. ശമ്പളം. കുതിരപടി.
പുതിയങ്ങാടി കൃഷ്ണ മെനൊൻ ,, ൪൦ ,,
പാലക്കാടു മി. ഹെന്ദ്രി സ്ള്യൂബർ(അപ്പീസ്സീൽ) ,, ൭൫ ,,
,, ക. രാമുണ്ണി നാ‍യർ ,, ൫൦ ,, ൧൦
ചാവക്കാടു കെളുമെനൊൻ ,, ൪൦ ,,
ആലത്തൂർ കരുനഗരൻ നായർ ,, ൧൦൦e ,, ൧൫
കൊച്ചി വീ ജീ മാൎഷ ,, ൧൦൦ ,, ൧൫
കല്പത്തി കണ്ണൻ കുട്ടി പണിക്കർ ,, ൭൫ ,, ൧൦
ഗുടല്ലൂർ റ. എ. എൽ ലഫൎന്നസ്സ ,, ൧൦൦ ,, ൧൫

തപ്പാൽ ക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൽ പ്രകാരം
തപ്പാൽ കൂലി വിവരമാവിതു.

൧. കത്ത.

തൂക്കം. മുദ്രവില.
ഉറുപ്പിക ഏറാത്തതിന്നു പൈ.
ഉറു. ,, ,, അണ.
,, ,, ,, ,,
൧ ॥ ,, ,, ,,
,, ,, ,,

എന്നിങ്ങിനെ ഒരൊ ഉറുപ്പികയുടെയും അതിന്റെ വല്ല അംശത്തിന്റെയും
തൂക്കത്തിന്നു ൟരണ്ട അണ ഏറുകയും ചെയ്യും. മുദ്രയില്ലാത്ത കത്തിന്നു ഇരട്ടിച്ച
കൂലി ഉണ്ടു. വല്ല കത്തിന്നു വെച്ച മുദ്ര പൊരാതെ ആയി വന്നാൽ വാങ്ങുന്നവർ
ആ പൊരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭെദത്തെ ഇരട്ടിച്ചു കൊടു
ക്കെണ്ടി വരും. ൧൨ ഉറുപ്പിക തൂക്കത്തിൽ ഏറുന്നവ ഭാണ്ഡതപ്പാൽ നടക്കുന്ന ക
ച്ചെരികളിൽ കത്ത എന്നു വെച്ചു എടുക്കയില്ല. ഭാണ്ഡത്തിലത്രെ ചെൎക്കുന്നുള്ളു.
ഭാണ്ഡമില്ലാത്ത കച്ചെരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാന കടലാസ്സു മുതലായ എഴുത്തുകളെ തപ്പാൽ വഴിയായി അയ
പ്പാൻ വിചാരിച്ചാൽ അവറ്റെ രണ്ടു പുറത്തും തുറന്നിരിക്കുന്ന മെഴുത്തുണിയിൽ
കെട്ടി “പുസ്തകതപ്പാൽ” എന്ന വാക്കു തലക്കൽ എഴുതെണം എന്നാൽ ൧൦ ഉറു
പ്പിക (റാത്തൽ) തൂക്കം ഏറാത്തതിന്നു ഒർ അണയുടെയും ൨൦ ഉറുപ്പിക തൂക്കം
എറാത്തതിന്നു രണ്ടു അണയുടെയും മുദ്രയെ പതിക്കെണം. പിന്നെ പപ്പത്ത ഉറു
പ്പികയൊ പത്തു ഉറുപ്പികയുടെ വല്ല അംശമൊ കയറുന്ന തൂക്കത്തിന്നു ഒരൊ അണ
യും കൂലി കയറുകയും ചെയ്യും. അതാവിതു ൨൧ ഉറു—൩൦ ഉറുപ്പികയൊളം ൩ അണ.
൩൧ ഉറു—൪൦ ഉറുപ്പികയൊളം ൪ അണ എന്നിങ്ങിനെ തന്നെ. ൧൨൦ ഉറുപ്പിക തൂ
ക്കത്തിൽ അധികമുള്ള പുസ്തകത്തെ എടുക്കയില്ല. മുദ്ര വെക്കാതെ കണ്ടു ൟ തപ്പാൽ
വഴിയായി ഒന്നും അയച്ചുകൂടാ. എന്നാൽ ൟ ഇങ്ക്ലിഷ സൎക്കാൎക്കു അധീനമായിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/46&oldid=181615" എന്ന താളിൽനിന്ന് ശേഖരിച്ചത്