താൾ:CiXIV129.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

കൈതവം പലതുണ്ടാം അന്നേരം നരോത്തമ
തോല്ക്കയില്ലെടൊ ഭവാൻ എന്നുടെ സഹായത്താൽ
ഓൎക്ക നീ കലിയുടെ കൌശലം മനോഹരം (൩ പാദം.)

എന്നും, എത്രയും സ്പഷ്ടമായി പറഞ്ഞുവല്ലൊ. അ
തു വഞ്ചന എന്നല്ല പരീക്ഷ അത്രെ. കൈതവം,
ലോഭം, മുതലായ പാപകൎമ്മം എനിക്കു വേണ്ടാ, എ
ന്നു പുഷ്ക്കരൻ വെച്ചാൽ, കലിക്ക എന്തു കഴിവു?

നായർ. ശൈത്താൻ മനുഷ്യരെ ഇപ്രകാരം ചതി
ക്കുന്നുവൊ? സംഭാഷണം തന്നെ തുടങ്ങുമൊ?

ഗുരു. അതെ ദുൎജ്ജനങ്ങളുടെ വായി കൊണ്ടെങ്കിലും,
നമ്മുടെ ഹൃദയത്തിൽ താൻ ഓരൊ മോഹങ്ങളെ
തോന്നിച്ചു കൊണ്ടെങ്കിലും, അവൻ ഇങ്ങെ ദു
ൎഭാവങ്ങളെ മനസ്സിൽ വരുത്തുന്നതു. അവൻ
വിശേഷാൽ നമ്മുടെ ഗൎവ്വത്തിന്നു ഇര കാട്ടി
പരീക്ഷിക്കുന്നു. താനും അതി ഗൎവിഷ്ടൻ ആ
കുന്നുവല്ലൊ. ഇങ്ങിനെ (൩ പാദം.)

ഭൃത്യനായിരിക്കുന്ന നിന്നുടെ അവസ്ഥകൾ
എത്രയും കഷ്ടം കഷ്ടം പുഷ്കര എന്തിങ്ങിനെ
ദാസഭാവത്തെക്കാട്ടിൽ നല്ലതു മൃതി തന്നെ.
ഹാസഭാജനമായാൽ എന്തെടൊ സുഖം പിന്നെ
ഉന്നതിക്കായിക്കൊണ്ടു പ്രയത്നം ചെയ്തീടെണം
വന്നതു വന്നു, പിന്നെ ദൈവവും തുണച്ചീടും
അൎദ്ധം താൻ അൎദ്ധം ദൈവം എന്നൊരു ചൊല്ലു
ണ്ടല്ലൊ

വൃദ്ധന്മാരുടെ വാക്യം വ്യൎത്ഥമാകയില്ലേതും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/42&oldid=181189" എന്ന താളിൽനിന്ന് ശേഖരിച്ചത്