Jump to content

താൾ:CiXIV128a 1.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ൽ ഞങ്ങൾ നിന്നെ അനുസരിച്ചു സെവിക്കാം എന്നു ബൊധിപ്പിച്ചാറെ രഹബ്യാം
കാൎയ്യം വിചാരിച്ചു എൻ പിതാവ് നിങ്ങളുടെ നുകത്തെ ഭാരമാക്കി എന്നാൽ ഞാൻ
അതിൽ നിന്നു കുറക്കയില്ല കൂട്ടുകയത്രെ ചെയ്യും അഛ്ശന്റെ അരയെക്കാളും എ
ന്റെ ചെറുവിരൽ തടിച്ചതു അഛ്ശൻ ചമ്മട്ടികളെ കൊണ്ടു അടിച്ചു ഞാൻ (കൊ
മ്പിന്റെ ചമ്മട്ടികളാകുന്ന)തെളുകളെ കൊണ്ടു ശിക്ഷിക്കും എന്നു കല്പിച്ചു-
ഈ കഠിന വാക്കു കെട്ടു ഇവനിൽ നിന്നു ഗുണം വരികയില്ല എന്നു കണ്ടപ്പൊൾ ഇ
സ്രയെല്യർ ദാവിദ് വംശം നമുക്കു എന്തു ഇസ്രയെലെ നിന്റെ കുടികളിലെക്ക തിരിച്ചു
ചെല്ലുക-ദാവിദെ നിന്റെ ഭവനത്തെ നൊക്കുക എന്നു പറഞ്ഞു പിരിഞ്ഞു- ഇപ്രകാ
രം ൧൦ ഗൊത്രങ്ങൾ ദാവിദ് ഗൃഹത്തിൽനിന്നു നീങ്ങി തങ്ങൾ്ക്ക തെളിഞ്ഞവണ്ണം ഒർ ഇ
സ്രയെൽ രാജ്യത്തെ സ്ഥാപിച്ചു യരൊബ്യാം എന്ന പ്രാപ്തിയുള്ള നായകനെ രാജാ
വാക്കി അനുസരിക്കയും ചെയ്തു-പിന്നെ രഹാബ്യാം പിരിഞ്ഞു പൊയ ഇസ്രയെല
രൊടു പകവീളുവാൻ യുദ്ധത്തിന്നു വട്ടംകൂട്ടി പുറപ്പെട്ടാറെ യഹൊവ ശമയ്യ എന്ന
പ്രവാചകനെ അയച്ചു പറയിച്ചത് നിങ്ങൾ സഹൊദരന്മാരൊടു പൊരുവാൻ ചെ
ല്ലാതെ മടങ്ങിപൊകുവിൻ ൟ കാൎയ്യം എന്നിൽനിന്നു ഉണ്ടായ്വന്നു-എന്നി പ്രകാ
രം കെട്ടപ്പൊൾ അവർ അനുസരിച്ചു മടങ്ങിപൊകയും ചെയ്തു-

എന്നാറെ യരൊബ്യാം ഇസ്രയെൽ ദൈവമായ യഹൊവായെ ഉപെക്ഷിച്ചു ആ
രാധനക്കായി ബെത്തെൽദാൻ എന്ന രണ്ടു സ്ഥലങ്ങളിൽ പൊൻകാളകളെ
പ്രതിഷ്ഠിച്ചു ഇസ്രയെൽ പെരുന്നാളിന്നു യരുശലെമിലെക്ക പൊകുന്നതും വി
രൊധിച്ചു പിന്നെ ബെത്തെലിൽ ഉണ്ടാക്കിയ ബലിപീഠത്തിന്മെൽ താൻ കരെ
റി പൂജ കഴിപ്പാൻ ഭാവിപ്പച്ചൊൾ യഹൊവ യഹൂദയിൽ നിന്നു നിയൊഗിച്ചയ
ച്ച ഒരു ദീൎഘദൎശി ചെന്നു ഹെ തറയെ യഹൊവായുടെ വാക്കു കെൾ്ക്ക ദാവിദ് വംശ
ത്തിൽ നിന്നു ജനിപ്പാനുള്ള യൊശിയ നിന്റെ മെൽ പൂജാരികളെയും അറുത്തു മനു
ഷ്യാസ്ഥികളെയും ഇട്ടു ചുടും എന്നും മറ്റും കെട്ടാറെ യരൊബ്യാം കൈനീട്ടി അ
വനെ പിടിപ്പിൻ എന്നു വിളിച്ചപ്പൊൾ കൈശൊഷിച്ചു സ്തംഭിച്ചു നിന്നു തറപിളൎന്നു
ചാരംതൂകി-പിന്നെ രാജാവ് ദീൎഘദൎശിയൊടു നീ എനിക്ക വെണ്ടി യഹൊവയൊടു
പ്രാൎത്ഥിക്ക എന്നു അപെക്ഷിച്ചാറെ അവൻ പ്രാൎത്ഥിച്ചു രാജാവിന്റെ കൈ സ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/79&oldid=189552" എന്ന താളിൽനിന്ന് ശേഖരിച്ചത്