താൾ:CiXIV128a 1.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

൩൮. ശൌലിന്റെ മരണവും ദാവിദ് രാജാവായതും.

അനന്തരം ദാവിദ് ശൌലിന്റെ വൈരം ശമിക്കുന്നില്ല എന്നു വിചാരിച്ചു അ
വന്റെ കൈയിൽ അകപ്പെടാതിരിക്കെണ്ടതിന്നു തന്റെ ൬൦൦ ആളുകളൊ
ടും കൂട ഇസ്രയെൽ ദെശത്തെ കടന്നു ഗാഥിലെ രാജാവായ ആകീശെ ചെന്നു
കണ്ടാറെ രാജാവ് ചിക്ലാഗ പട്ടണം പാൎപ്പാനായി കല്പിച്ചു കൊടുത്തു-പിന്നെ
പലിഷ്ടരും ശൌലുമായി യുദ്ധമുണ്ടായി ദാവിദ് പൊരിന്നു പൊകെണം എ
ന്നു ആകീശ് കല്പിച്ചു പുറപ്പെട്ടു പൊയാറെ പ്രഭുക്കന്മാർ അവൻ ശത്രുപക്ഷത്തി
ൽ തിരിയും എന്നു പെടിച്ചു വിരൊധിച്ചപ്പൊൾ രാജാവ് ദാവിദിനെ മടക്കി
അയച്ചു അവൻ തന്റെ ആളുകളൊടു കൂട ചിക്ലാഗിൽ എത്തിയാറെ അതാ
അമലക്യർ പട്ടണം മുഴുവനും ചുട്ടു സ്ത്രീകളെയും കുട്ടികളെയും കവൎന്നു കൊണ്ടു
പൊയ പ്രകാരം കണ്ടു ദുഃഖിച്ചു-തളൎച്ച വിചാരിയാതെ ഉടനെ എഴുനീറ്റുരാത്രി
മുഴുവനും ഒടി പിറ്റെ ദിവസം രാവിലെ കവൎച്ചക്കാരെ കണ്ടെത്തി പൊരുതു
ജയിച്ചു കവൎന്നത് ഒക്കയും പിടിച്ചു എടുത്തു വളരെ സമ്പത്തൊടു കൂട മടങ്ങി
പൊരുകയും ചെയ്തു-

അങ്ങിനെ ഇരിക്കുമ്പൊൾ പലിഷ്ട സൈന്യങ്ങളും ഇസ്രയെല്യരും ഗില്ബൊവ
മലമെൽ വെച്ചു അണഞ്ഞു പട ഏറ്റു ഇസ്രയെല്യർ തൊറ്റു യൊനതാൻ ര
ണ്ടു സഹൊദരന്മാരൊടു കൂട പട്ടു പൊയി-ശൌൽ അപായത്തെ കണ്ടിട്ടു നിരാ
ശ്രയനായി വാൾ മുനമെൽ വീണ മരിച്ചു-അതിന്റെ ശെഷം ഒരു അമലക്യ
ൻ ദാവീദിന്റെ അടുക്കെ വന്നു ഇസ്രായെല്യർ തൊറ്റു യൊനതാനും പട്ടു
പൊയി ശൌൽ മുറിയെറ്റു കിടന്നു എന്നെ കൊല്ലുക എന്നു വിളിച്ചു അപെ
ക്ഷിച്ചപ്പൊൾ ഞാൻ അടുത്തു വെട്ടി കൊന്നു അവന്റെ കിരീടവും വളയും ഇ
താ യജമാനന്നു കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞാറെ ദാവിദ് വസ്ത്രം
കീറി കരഞ്ഞു യഹൊവാഭിഷിക്തനെ മുടിപ്പാൻ നിണക്ക ശങ്ക ഉണ്ടായില്ല
യൊ നിന്റെ രക്തം നിന്റെ തലമെൽ വരട്ടെ എന്നു കല്പിച്ചു അവനെ
കൊല്ലിക്കയും ചെയ്തു-പിന്നെ ദാവിദ് പലിഷ്ടരെ വിട്ടു തന്റെ ആളുകളൊടു കൂട


9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/70&oldid=189534" എന്ന താളിൽനിന്ന് ശേഖരിച്ചത്