താൾ:CiXIV128a 1.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ൻ തൊടുകയില്ല എന്നു വെച്ചു നിന്നെ വിട്ടു-ഇതാ പിതാവെ നിന്റെ വസ്ത്രത്തി
ന്റെ തൊങ്ങൽ എന്റെ കൈയിൽ ഉണ്ടു എന്നും മറ്റും വിളിച്ചു പറഞ്ഞു
കാണിച്ചാറെ ശൌൽ കരഞ്ഞു ഞാൻ ചെയ്ത ദൊഷത്തിന്നു പ്രതിയായി ന
ന്മ ചെയ്തതിനാൽ നീ എന്നിൽ നീതി ഏറിയവൻ എന്നു പറഞ്ഞു നാണിച്ചു
മടങ്ങി പൊകയും ചെയ്തു-

അല്പ കാലം കഴിഞ്ഞ ശെഷം ശൌൽ വൈരം മുഴുത്തു പിന്നെയും പട്ടാള
ത്തൊടു കൂട പുറപ്പെട്ടു ദാവീദ ഒളിച്ചിരിക്കുന്ന ദിക്കിൽ എത്തി രാത്രിക്കു കൂടാ
രം അടിച്ചു തെരുകളെ നിറുത്തി അണിയിട്ടു അതിന്നടുവിൽ പാൎത്തു എല്ലാവ
രും ഉറങ്ങുമ്പൊൾ ദാവീദും അബിശയും പാളയത്തിൽ ഇറങ്ങി ശൌലും പട
നായകന്മാരും അബ്നരും കിടന്നുറങ്ങുന്ന സ്ഥലത്തു ചെന്നു രാജാവിന്റെ കു
ന്തവും മുരുടയും തലക്കൽ നിന്നു എടുത്തു നെരെയുള്ള മലമെൽ കരെറി നിന്നു-
അനന്തരം ദാവീദ് ഹെ അബ്നർ കെൾ്ൾക്കുന്നില്ലയൊ എന്നു വിളിച്ചാറെ അവ
ൻ ഉണൎന്നു രാജസന്നിധിയിങ്കൽ ഇപ്രകാരം വിളിക്കുന്ന നീ ആർ എന്നു ചൊ
ദിച്ചതിന്നു ദാവിദ് പറഞ്ഞു നീ പുരുഷനല്ലയൊ ഇസ്രായെലിൽ നിണക്ക സ
മനാർ നീ യജമാനനെ കാത്തു കൊള്ളാഞ്ഞത് എന്തു രാജാവെ മുടിപ്പാൻ ഒ
രുത്തൻ അകത്തു വന്നിരുന്നു നൊക്കുക രാജകുന്തവും ജലപാത്രവും എവി
ടെ-എന്നാറെ ശൌൽ ഹെ പുത്ര ഇത് നിന്റെ ശബ്ദം അല്ലയൊ എന്നു ചൊ
ദിച്ചപ്പൊൾ ദാവീദ് അതെ രാജാവെ നീ എന്നെ തെടി നടക്കുന്നത് എന്തി
ന്നു ഞാൻ എന്തു ചെയ്തു എങ്കൽ എന്തു ദൊഷം കണ്ടിരിക്കുന്നു-ഒരു കാട്ടു കൊ
ഴിയെ എന്ന പൊലെ എന്നെ അന്വെഷിപ്പാൻ രാജാവ് സൈന്യത്തൊ
ട കൂട പുറപ്പെട്ടു വന്നില്ലയൊ എന്നും മറ്റും പറഞ്ഞപ്പൊൾ ശൌൽ ഞാൻ മ
ഹാപാപം ചെയ്തിരിക്കുന്നു പുത്ര നീ മടങ്ങിവാ ഞാൻ ഇനി മെൽ നിണക്ക ദൊ
ഷം ചെയ്കയില്ല എന്നു കല്പിച്ചു എന്നാറെ ദാവിദ് അവന്റെ വൈരഭാവം അ
റിഞ്ഞിട്ടു താൻ ചെല്ലാതെ ബാല്യക്കാരിൽ ഒരുത്തൻ വന്നു രാജാവിന്റെ കു
ന്തവും ജലപാത്രവും വാങ്ങി കൊണ്ടു പൊകട്ടെ എന്നു പറഞ്ഞു പിരിഞ്ഞു പൊയി-
പിന്നെ രാജാവൊടു സംസാരിപ്പാൻ ഇട വന്നില്ല-


9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/69&oldid=189532" എന്ന താളിൽനിന്ന് ശേഖരിച്ചത്