Jump to content

താൾ:CiXIV128a 1.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

സ്രയെല്യർ സങ്കടപ്പെട്ടു യഹൊവയൊടു അപെക്ഷിച്ചാറെ ഒരു ദൈവദൂ
തൻ മനശ്ശെക്കാരനായ ഗിദ്യൊന്നു പ്രത്യക്ഷനായി-ഹെ യുദ്ധവീര യഹൊ
വ നിന്റെ കൂട ഇരിക്കെണമെ-എന്നു പറഞ്ഞപ്പൊൾ ഗിദ്യൊൻ യഹൊ
വ ഞങ്ങളൊടു കൂട ഉണ്ടെങ്കിൽ ഇപ്രകാരം വരുമൊ ഞങ്ങളുടെ പിതാക്കന്മാർ
വൎണ്ണിച്ച അതിശയങ്ങൾ എവിടെ എന്നു ചൊദിച്ചപ്പൊൾ യഹൊവ അവനി
ൽ കടാക്ഷിച്ചു ഈ ശക്തി കൊണ്ടു തന്നെ മിദ്യാനരെ ജയിച്ചു ഇസ്രയെല്യ
രെ രക്ഷിക്ക ഞാൻ തന്നെ നിന്നെ അയക്കുന്നു എന്നു കല്പിച്ചാറെ ഗിദ്യൊ
ൻ എന്റെ സഹൊദരന്മാരിൽ ചെറിയവനും അല്പനുമായ ഞാൻ എന്തു
കൊണ്ടു ഇസ്രയെല്യരെ രക്ഷിക്കും എന്നു പറഞ്ഞതിന്നു യഹൊവ ഞാൻ
തുണനില്കയാൽ മിദ്യാനസൈന്യങ്ങളെ ഒരാളെ പൊലെ ജയിക്കും എന്നു
കല്പിച്ചു-അനന്തരം ഗിദ്യൊൻ അഛ്ശന്റെ ഭവനത്തൊടു ചെൎന്ന ബാൾ
ദെവന്റെ തറയെ നശിപ്പിച്ചു ബിംബത്തെ മുറിച്ചുകീറി വിറകാക്കി- എന്നാ
റെ ജനങ്ങൾ കൊപിച്ചു അവനെ കൊല്ലുവാൻ നൊക്കിയപ്പൊൾ ഗിദ്യൊ
ന്റെ അഛ്ശൻ നിങ്ങൾ ൟ ബാൾദെവന്നു വെണ്ടി വ്യവഹരിക്കുന്നത് എ
ന്തിന്നു അവൻ ദെവനായാൽ കാൎയ്യം താൻ നൊക്കട്ടെ എന്നു പറഞ്ഞു അ
വരെ ശമിപ്പിച്ചു-പിന്നെ ഇസ്രായെല്യരെ ശത്രുവശത്തിൽ നിന്നു രക്ഷിക്കെണ്ട
തിന്നു നിയൊഗം ദൈവത്തിൽ നിന്നു തന്നെയൊ എന്നു നിശ്ചയമായി
അറിവാൻ ഗിദ്യൊൻ അടയാളം ചൊദിച്ചു-ഒരു രാത്രിയിൽ ഒരാട്ടിന്തൊ
ൽ കളത്തിൽ വെച്ചപ്പൊൾ അതു മാത്രം മഞ്ഞുനിറഞ്ഞും ഭൂമി വരണ്ടുംകണ്ടു-
പിറ്റെ ദിവസം രാത്രിയിൽ തൊൽ ഉണങ്ങിയും ഭൂമിനനഞ്ഞും കണ്ടാറെ
ദൈവം എന്നെ നിയൊഗിച്ചു നിശ്ചയം എന്നു പറഞ്ഞു ൩൨൦൦൦ പടജ്ജന
ങ്ങളെ കൂട്ടിയാറെ ഈ സംഘത്തിന്നു ജയം വന്നു എങ്കിൽ അവർ മദിച്ചു എ
ൻ കൈ എന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറയാതിരിക്കെണ്ടുന്നതിന്നു ഭയമു
ള്ളവർ പൊവാന്തക്കവണ്ണം അറിയിച്ചയക്ക എന്നു ദൈവം കല്പിച്ചു ഗി
ദ്യൊൻ അപ്രകാരം ചെയ്തു ശെഷിച്ച ആളുകൾ ൧൦൦൦൦ എന്നു കണ്ടാറെ ഇവ
രും അധികം ഞാൻ തന്നെ ബൊധിക്കുന്നവരെ കാണിക്കും എന്നു ദൈവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/58&oldid=189509" എന്ന താളിൽനിന്ന് ശേഖരിച്ചത്