Jump to content

താൾ:CiXIV128a 1.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

പറഞ്ഞു ശൊധന കഴിച്ചു വെണ്ടാത്തവരെ അയച്ചു ൩൦൦ പെരെ മാത്രം പാ
ൎപ്പിക്കയും ചെയ്തു-

അതിന്റെ ശെഷം ഗിദ്യൊൻ ആ ൩൦൦ പുരുഷന്മാരെ മൂന്നു കൂട്ടമാക്കി പകുത്തു
ഒരൊരുത്തന്റെ പക്കൽ ഒരൊകാഹളവും ചട്ടിയും ചട്ടിയിൽ ദീപട്ടിയും
കൊടുത്തു ൩ മുഖമായി മിദ്യാനരുടെ പാളയത്തിൽ അയച്ചു-അൎദ്ധരാത്രിയി
ൽ എത്തി എല്ലാവരും കാഹളം ഊതി ചട്ടികളും തകൎത്തു ദീപട്ടികളെയും തെളി
യിച്ചു ഇതു യഹൊവെക്കും ഗിദ്യൊനുമുള്ള വാളാകുന്നു എന്നു നിലവിളിച്ചു നി
ന്നു ശത്രുക്കൾ്ക്ക കലക്കം വരുത്തിയപ്പൊൾ അവർ തങ്ങളിൽ തന്നെ കുത്തി മു
റിച്ചു ഒടിയാറെ ഗിദ്യൊൻ മുതലായവർ പിന്തുടൎന്നു പിടിച്ചു വെട്ടി ഒരു ലക്ഷത്തി
ൽ അധികം ആളുകളെ കൊന്നു കവൎച്ച വളരെ കഴിച്ചു-അവൻ മടങ്ങി വന്നു
ജനങ്ങൾ അവനെ രാജാവാക്കുവാൻ ഭാവിച്ചപ്പൊൾ അവൻ അപ്രകാ
രം അല്ല യഹൊവ തന്നെ നിങ്ങളുടെ രാജാവാകെണ്ടു എന്നു കല്പിച്ചു തന്റെ
മരണം വരെ ഇസ്രയെല്യൎക്ക സ്വസ്ഥതവരുത്തുകയും ചെയ്തു-

൩൩. രൂത്ത.

നായകന്മാരുടെ കാലത്ത കനാൻദെശത്തിൽ ക്ഷാമം ഉണ്ടായപ്പൊൾ ബെ
ത്ത്ലഹെമിൽ പാൎത്തു വരുന്ന എലിമെലെക്ക ഭാൎയ്യയായ നവുമിയെയും രണ്ടു
പുത്രന്മാരെയും കൂട്ടികൊണ്ടു മൊവാബദെശത്തിൽ ചെന്നു പാൎത്തു അവിടെ ഇ
രിക്കമ്പൊൾ അവന്റെ പുത്രന്മാർ അൎപ്പ രൂത്ത എന്ന മൊവാബ്യ സ്ത്രീകളെ
വിവാഹംകഴിച്ചു-എലിമെലെക്കും പുത്രന്മാരും മരിച്ചശെഷം നവുമി ബത്ത്ല
ഹെമിൽ മടങ്ങി ചെന്നു മരുമക്കളും കൂട വന്നപ്പൊൾ അവരൊടു നിങ്ങൾ തിരിച്ചു
പൊയി നിങ്ങളുടെ നാട്ടിൽ പാൎത്താൽ കൊള്ളാംഎന്നു പറഞ്ഞാറെ അൎപ്പ മടങ്ങി
പൊയി രൂത്ത നിന്നെ വിട്ടു പിരിഞ്ഞിരിപ്പാൻ എന്നൊടു പറയരുത് നീ പൊകു
ന്ന ഇടത്ത് ഞാനും വന്നു പാൎക്കും നിന്റെ ജനം എന്റെ ജനവും നിന്റെ ദൈ
വം എന്റെ ദൈവവും ആകുന്നു-നീ മരിക്കുന്ന സ്ഥലത്ത ഞാനും മരിക്കും എന്നു
ചൊല്ലി കൂട പൊരുകയും ചെയ്തു-

നവുമി ബെത്ത്ലഹെമിൽ എത്തിയപ്പൊൾ ജനങ്ങൾ വന്നു കൂടി ഇവൾ നവു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/59&oldid=189511" എന്ന താളിൽനിന്ന് ശേഖരിച്ചത്