൯
ങ്ങൾ അധികം കുറഞ്ഞു പൊയി മലശിഖരങ്ങൾ പൊങ്ങി വന്നു പി
ന്നെയും ൪൦ദിവസം കഴിഞ്ഞാറെ നൊഹ പെട്ടകത്തിൻ വാതിൽ തു
റന്നു ഒരുമലങ്കാക്കയെ പുറത്തുവിട്ടു ആയത്‌വെള്ളം വറ്റിപൊകുന്ന
തുവരെ വന്നുംപൊയും കൊണ്ടിരിക്കയാൽ ഒരുപ്രാവിനെയും വിട്ടു
അത്‌സുഖസ്ഥലം കാണായ്കകൊണ്ട്തിരിച്ചുവന്നു ൭ ദിവസത്തിന്റെ
ശെഷം പ്രാവിനെ പിന്നെയും വിട്ടാറെ അതൊരു ഒലിവ്‌വൃക്ഷത്തി
ന്റെ ഇലയെകൊത്തി കൊണ്ടുവന്നു-അവൻ പിന്നെയും ൭ ദിവസം
പാൎത്തിട്ടു പ്രാവിനെ പുറത്തുവിട്ടു മടങ്ങി വരായ്കകൊണ്ടു വെള്ളം എ
ല്ലാം വറ്റിപൊയി എന്നു നൊഹ നിശ്ചയിച്ചു മെൽതട്ടിനെ നീക്കി ഉണ
ങ്ങിയ സ്ഥലത്തെ കണ്ടുപിന്നെയും ഏകദെശം൨മാസം കഴിഞ്ഞ
ശെഷം താനും കുഡുംബക്കാരും ജന്തുക്കളൊട് കൂട പെട്ടകത്തെ വിട്ടു പുറ
ത്തുവരികയുംചെയ്തു-
അനന്തരം നൊഹ ഹൊമബലികളെ കഴിച്ചപ്പൊൾ യഹൊവ മനുഷ്യ
ഹൃദയനിരൂപണങ്ങൾ ബാല്യം മുതൽ ദൊഷമുള്ളവയാക കൊണ്ടു
അവർ നിമിത്തമായി ഞാൻഭൂമിയെ ഇനി ശപിക്കയില്ല ഭൂമിയുള്ള
നാളൊക്കയും വിതയും കൊയ്ത്തും ശീതവുംഉഷ്ണവും വെനൽകാലവും
വൎഷകാലവും പകലുംരാവും ഇവറ്റിന്നു നീക്കിവരികയില്ല എന്നരു
ളിച്ചെയ്തു നൊഹയെ അനുഗ്രഹിച്ചു-മഴ പെയ്യുന്നതിനാലെ പെടി ഉ
ണ്ടാകരുത്‌എന്നതിന്നു അടയാളമായിട്ടു മെഘത്തിൽ ശൊഭയുള്ള
മഴവില്ലിനെ ഉണ്ടാക്കിവെച്ചു ഇത്എനിക്കും ഭൂമിയിലെ സകലജ
ഡത്തിന്നുമുള്ള നിൎണ്ണയത്തിന്നു മുദ്രയായിരിക്കുംഎന്ന്‌കല്പിക്കയും ചെ
യ്തു-
൫. ബാബെലിലെ ഗൊപുരം.
ജലപ്രളയത്തിന്റെ ശെഷം മനുഷ്യരുടെ ശരീരശക്തിയുംആയുസ്സും
ക്രമത്താലെ കുറഞ്ഞുകുറഞ്ഞുവന്നു നൊഹ പിന്നെയും൩൫൦ സംവത്സ
രം ജീവിച്ചു അവന്റെ ഇഷ്ടപുത്രനായ ശെമും൫൦൦വൎഷത്തൊളമി
2