Jump to content

താൾ:CiXIV128a 1.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്പിച്ചു-അക്കാലത്തിലെ ജനങ്ങളുടെ ദുൎന്നടപ്പിനെ വിരൊധിപ്പാൻ ദൈ
വം ക്ഷാമം പകൎപ്പുദീനം മുതലായ ശിക്ഷകളെ പ്രയൊഗിക്കാതെ വെദവുംനീ
തിശാസ്ത്രവും എഴുതിച്ചിട്ടില്ലായ്കകൊണ്ടു തന്റെ ആത്മാവിനാൽ അത്രെ
ബൊധംവരുത്തി-

അതിന്റെ ശെഷം യഹോവ ഞാൻസൃഷ്ടിച്ച മനുഷ്യരെ ഇപ്പൊൾ ഭൂമി
യിൽ നിന്നുനശിപ്പിക്കും എന്നും‌ നൊഹനീതിമാനും ഉത്തമനുമായി എന്നൊ
ടു ഐക്യമായി നടന്നതുകൊണ്ടു അവന്നു എന്റെകൃപലഭിക്കെണം എ
ന്നും നിശ്ചയിച്ചു അവനൊടു ഞാൻഭൂമിമെൽ ജലപ്പെരുക്കം വരുത്തുന്നത്
കൊണ്ടു നീ ൩൦൦മുഴം നീളവും ൫൦മുഴംവീതിയും ൩൦മുഴം ഉയരവുംഉള്ള ഒ
രു പെട്ടകം ഉണ്ടാക്കി അതിനെ പലമുറികളൊടുകൂടെ തീൎത്തശെഷം നീയും
ഭാൎയ്യാപുത്രന്മാരും പുത്രഭാൎയ്യമാരും അതിൽപ്രവെശിക്കയും നിന്നൊടു കൂട ജീ
വനൊടെ രക്ഷിപ്പാനായി സകലജന്തുക്കളിൽ ആണുംപെണ്ണുമായി ഈ
രണ്ടീ രണ്ടുകൂടെ ചെൎത്തു നിങ്ങൾ്ക്കും അവറ്റിന്നും ഭക്ഷിപ്പാൻ വെണ്ടുന്നതെ
ല്ലാം ശെഖരിക്കയും വെണം എന്ന് കല്പിച്ചു നൊഹ പണിതുടങ്ങി തീൎക്ക
യും ചെയ്തു-

അനന്തരം ദൈവകല്പന കെട്ടിട്ടു നൊഹ തന്റെ ൬൦൦ാം വയസ്സിൽ കു
ഡുംബത്തൊടു കൂടെ പെട്ടകത്തിൽ പ്രവെശിച്ചശെഷം മഹാആഴത്തിലെ ഉറ
വുകൾ എല്ലാം പിളൎന്നു ആകാശത്തിലുള്ള ജലദ്വാരങ്ങളുംതുറന്നു-പിന്നെ
൪൦പകലും രാവും ഭൂമിമെൽ പെരുമഴ ഉണ്ടായാറെ വെള്ളങ്ങൾ വൎദ്ധിച്ചു
പെട്ടകത്തെ മെല്പെട്ടു പൊങ്ങിച്ചു അങ്ങൊട്ടിങ്ങൊട്ടു ഒടിച്ചു-പിന്നെ
യും വളരെപെരുകിവന്നു ആകാശത്തിൻ കീഴിലുള്ള മലകളെ മൂടിവെ
ച്ചതല്ലാതെ ശിഖരങ്ങളിൽനിന്ന്-൧൫ മുഴം ഉയരം മെല്പെട്ടു വൎദ്ധിച്ചു-അ
പ്പൊൾ സകലമൃഗപക്ഷികളും ഇഴവജന്തുക്കളും എല്ലാമനുഷ്യരും ചത്തു
പൊയി പെട്ടകംമാത്രം വെള്ളങ്ങളുടെ മീതെഒഴുകി-അങ്ങിനെ വെള്ള
ങ്ങൾ ഭൂമിയുടെമെൽ ൧൫൦ ദിവസത്തൊളം നിന്നാറെ കുറഞ്ഞു പെട്ട
കം അറരാത്ത എന്ന മലയിൽ ഉറെച്ചു-൧൦മാസം ചെന്ന ശെഷം വെള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/12&oldid=189413" എന്ന താളിൽനിന്ന് ശേഖരിച്ചത്