താൾ:CiXIV128-2.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൭ —

അതിന്മേൽ ഇരുന്നു. അപ്പോൾ ഒരു മഹാ ഭൂകമ്പം
ഉണ്ടായി; ആ ദൂതന്റെ രൂപം മിന്നൽ പോലെയും
ഉടുപ്പു ഉറച്ച മഞ്ഞു പോലെ വെൺമ്മയായിരുന്നു. കാ
വൽക്കാർ അവനെ കണ്ടു ഭയപ്പെട്ടു വിറെച്ചു ചത്ത
വരെ പോലെയായ്തീൎന്നു. അനന്തരം മഗ്ദല്യമറിയ
യും യാക്കോബിന്റെ അമ്മയായ മറിയയും ശലോ
മെയും അവന്റെ ശരീരത്തിന്മേൽ സുഗന്ധദ്രവ്യം
പൂശെണ്ടതിന്നായി ഗുഹയുടെ അരികെ വന്നു; ഗു
ഹാമുഖത്തുനിന്നു കല്ല് ആരുരുട്ടിക്കളയുമെന്നു തമ്മിൽ
പറഞ്ഞു, നോക്കിയാറെ, കല്ലുരുട്ടിക്കളത്തത് കണ്ടു മഗ്ദ
ല്യമറിയ പേത്രുവിനെയും യോഹനാനെയും ചെന്നു
കണ്ടു, കൎത്താവിന്റെ ശരീരം ഗുഹയിൽ നിന്നെടുത്തു
കളഞ്ഞു. എവിടെ വെച്ചു എന്നറിയുന്നില്ല എന്നു പ
റഞ്ഞു. മറ്റെവർ അകത്തു കടന്നു നോക്കി, യേശുവി
ന്റെ ശരീരം കാണാതെ വിഷാദിച്ചപ്പോൾ, മിന്നു
ന്ന വസ്ത്രങ്ങൾ ധരിച്ച രണ്ടു പുരുഷന്മാരെ കണ്ടു
വളരെ ഭയപ്പെട്ടാറെ, ദൂതർ അവരോടു: ഭ്രമിക്കരുതു;
ക്രൂശിൽ തറെച്ച യേശുവിനെ നിങ്ങൾ അന്വേഷി
ക്കുന്നു എന്നറിയുന്നു; അവൻ ഇവിടെ ഇല്ല; മുമ്പെ
പറഞ്ഞ പ്രകാരം ഉയിൎത്തെഴുനീറ്റു. ഇതാ അവൻ
കിടന്ന സ്ഥലം, നിങ്ങൾ വേഗം പോയി ഈ കാൎയ്യം
അവന്റെ ശിഷ്യന്മാരോടു അറിയിപ്പിൻ എന്നു പ
റഞ്ഞാറെ, അവർ ഭയവും മഹാസന്തോഷവും പൂണ്ടു
ഗുഹയെ വിട്ടോടി പോകയും ചെയ്തു.

അനന്തരം പേത്രുവും യോഹനാനും പുറപ്പെട്ടു
ഗുഹയുടെ അരികിൽ എത്തി അകത്തു പ്രവേശിച്ചു
ശീലകളെയും തലശ്ശീലകളെയും വേറിട്ടു ഒരു സ്ഥലത്തു9

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/99&oldid=182696" എന്ന താളിൽനിന്ന് ശേഖരിച്ചത്