താൾ:CiXIV128-2.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൮ —

ചുരുട്ടി വെച്ചതും കണ്ടു, ശരീരം കണ്ടില്ല താനും; അ
വൻ മരിച്ചവരിൽ നിന്നു എഴുനീല്ക്കേണമെന്നുള്ള
വേദവാക്യം അവർ ആ സമയത്തോളം ഗ്രഹിക്കായ്ക
കൊണ്ടു മടങ്ങി ചെന്നു. മറിയ ഗുഹയുടെ പുറത്തു
നിന്നുകൊണ്ടു അകത്തു കുനിഞ്ഞു നോക്കിയപ്പോൾ,
യേശുവിൻ ശരീരം വെച്ച സ്ഥലത്തു വെള്ള വസ്ത്ര
ങ്ങളെ ധരിച്ചവരായ രണ്ടു ദൈവദൂതന്മാരെ തലക്ക
ലും കാൽക്കലും ഇരിക്കുന്നതു കണ്ടു, ആയവർ അവ
ളോടു: സ്ത്രീയെ നീ എന്തിന്നു കരയുന്നു എന്നു ചോ
ദിച്ചതു കേട്ടു, അവൻ എന്റെ കൎത്താവിനെ എടുത്തു
കൊണ്ടുപോയി, എവിടെ വെച്ചു എന്നു അറിയായ്ക
കൊണ്ടാകുന്നു എന്നു ചൊല്ലി തിരിഞ്ഞു നോക്കിയ
പ്പോൾ, യേശുവിനെ കണ്ടു അവനെ യേശുവെ
ന്നറിഞ്ഞില്ല; സ്ത്രീയെ നീ എന്തിന്നു കരയുന്നു: ആ
രെ അന്വേഷിക്കുന്നു എന്നു യേശു ചോദിച്ചാറെ,
അവനെ തോട്ടക്കാരനെന്നു വിചാരിച്ചു അവൾ യ
ജമാനനെ താൻ അവനെ എടുത്തു കൊണ്ടുപോയി
ട്ടുണ്ടെങ്കിൽ എവിടെ വെച്ചു എന്നു പറഞ്ഞാൽ, ഞാ
ൻ ചെന്നു എടുത്തു കൊള്ളാം എന്നു പറഞ്ഞ ശേഷം,
യേശു മറിയ എന്നു വിളിച്ചു, ഉടനെ അവൾ തിരി
ഞ്ഞു നോക്കി, ഹെ ഗുരൊ എന്നൎത്ഥമാകുന്ന രബ്ബൂനി
എന്നു വിളിച്ചു; യേശു അവളോടു എന്നെ തൊടരുത്
ഞാൻ ഇത്രോടവും എൻ പിതാവിന്നടുക്കൽ കരേറീ
ട്ടില്ല, നീ എന്റെ സഹോദരന്മാരെ ചെന്നു കണ്ടു,
ഞാൻ എനിക്കും നിങ്ങൾക്കും പിതാവായ ദൈവ
ത്തിന്റെ അടുക്കൽ കരേറിപ്പോകുന്നു എന്നു ചൊല്ലു
ക എന്നു പറഞ്ഞു അവളെ അയച്ചു. പിന്നെ മറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/100&oldid=182697" എന്ന താളിൽനിന്ന് ശേഖരിച്ചത്