താൾ:CiXIV128-2.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൩ —

ഇറങ്ങിവാ എന്നാൽ ഞങ്ങൾ നിന്നെ വിശ്വസിക്കും
എന്നു വന്ദിച്ചു പറഞ്ഞു. ഒരുമിച്ചു തൂക്കിയ കള്ളന്മാ
രിൽ ഒരുവൻ നീ ക്രിസ്തൻ ആകുന്നെങ്കിൽ നിന്നെ
യും ഞങ്ങളെയും രക്ഷിക്ക എന്നു ദിഷിച്ചാറെ, മറ്റ
വൻ ഈ ശിക്ഷയിലകപ്പെട്ട നീയും ദൈവത്തെ
ഭയപ്പെടുന്നില്ലയൊ, നാം നടത്തിയ ക്രിയകൾക്ക് ത
ക്കവണ്ണം ഇത് അനുഭവിക്കേണ്ടിവന്നു; ഇവനൊ
അന്യായമായിട്ടുള്ളതൊന്നും ചെയ്തില്ല എന്നു അവ
നെ ശാസിച്ച ശേഷം യേശുവിനോടു കൎത്താവെ,
നിന്റെ രാജ്യത്ത് എത്തിയാൽ, എന്നെ കൂടെ ഓൎത്തു
കൊള്ളേണമെ എന്നു അപേക്ഷിച്ചാറെ, യേശു ഇ
ന്നു തന്നെ നീ എന്നോടു കൂടി പരദീസയിൽ ഇരിക്കും
സത്യം എന്നു പറഞ്ഞു. വിശേഷിച്ചു യേശിവിന്റെ
അമ്മയും അവളുടെ സഹോദരിയും മഗ്ദലമറിയയും
അവന്റെ ക്രൂശിന്നരികെ നിന്നു കൊണ്ടിരുന്നു;
അപ്പോൾ, യേശു തന്റെ അമ്മയേയും താൻ സ്നേ
ഹിച്ച ശിഷ്യനേയും അരികെ നിൽകുന്നത് കണ്ടു അ
മ്മയോടു: സ്ത്രീയെ ഇതാ നിന്റെ മകൻ എന്നും, ശി
ഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും കല്പിച്ചു. അ
ക്കാലം മുതൽ ആ ശിഷ്യൻ അവളെ സ്വഗൃഹത്തി
ലേക്ക് കൈക്കൊണ്ടു. അനന്തരം ഉച്ചമുതൽ മൂന്നു
മണിയോളവും ആ നാട്ടിലെങ്ങും അന്ധകാരം പരന്നു
സൂൎയ്യനും ഇരുണ്ടുപോയി, മൂന്നു മണിനേരത്തു യേശു
എൻ ദൈവമെ! എൻ ദൈവമെ! എന്നെ കൈവിട്ട
തെന്തിന്നു എന്നു നിളവിളിച്ചു, അതിന്റെ ശേഷം
സകലവും നിവൃത്തിയായെന്നറിഞ്ഞു എനിക്ക് ദാഹ
മുണ്ടെന്നു പറഞ്ഞു. അപ്പോൾ അവർ ഒരു സ്പോംഗിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/95&oldid=182692" എന്ന താളിൽനിന്ന് ശേഖരിച്ചത്