താൾ:CiXIV128-2.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൨ —

യായ്കകൊണ്ടു ക്ഷമിച്ചുകൊള്ളേണമെ അന്നു പ്രാ
ൎത്ഥിച്ചു; അതിന്റെ ശേഷം ആയുധക്കാർ അവന്റെ
വസ്ത്രങ്ങളേ എടുത്തു ഓരോ അംശം
വരേണ്ടതിന്നു നാലംശമായി വിഭാഗിച്ചു. കുപ്പായം
തൈക്കാതെ മുഴുവനും നെയ്തു തീൎത്തതാകകൊണ്ടു അ
വർ നാം ഇത് കീറാതെ ആൎക്കു വരുമെന്നറിവാനായി
ചീട്ടിടേണമെന്നു പറഞ്ഞു, ഇതിനെ ആയുധക്കാർ
ചെയ്തു. എന്നാൽ പിലാതൻ നചറായക്കാരനായ
യേശു യഹൂദന്മാരുടെ രാജാവെന്നു എബ്രായ യവ
ന രോമ ഭാഷകളിൽ അവന്റെ അപരാധസൂചക
മായ ഒരു പരസ്യം എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു
ആയത് ജനങ്ങൾ നോക്കിക്കൊണ്ടു നിന്നു. ആ വഴി
യായി വന്നവർ തല കുലുക്കി പരിഹസിച്ചു നീ
ദൈവപുത്രനാകുന്നെങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/94&oldid=182691" എന്ന താളിൽനിന്ന് ശേഖരിച്ചത്