താൾ:CiXIV128-2.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൦ —

കണ്ടപ്പോൾ, അവനെ ക്രൂശിൽ തറെക്ക എന്നു നി
ലവിളിച്ചാറെ, പിലാതൻ അവനെ കൊണ്ടു പോയി
ക്രൂശിൽ തറെപ്പിൻ ഞാൻ അവനിൽ ഒരു കുറ്റവും
കാണിന്നില്ല എന്നതു കേട്ടു യഹൂദന്മാർ ഞങ്ങൾക്ക്
ഒരു ന്യായപ്രമാണം ഉണ്ടു; തന്നെത്താൻ ദൈവപു
ത്രനാക്കിയതിനാൽ അവൻ ഞങ്ങളുടെ ന്യായപ്രകാ
രം മരിക്കേണം എന്നു പറഞ്ഞാറെ, പിലാതൻ അത്യ
ന്ത്യം ഭയപ്പെട്ടു പിന്നെയും ന്യായസ്ഥലത്തേക്ക് പോ
യി യേശുവിനൊടു നീ എവിടെ നിന്നാകുന്നു എന്നു
ചൊദിച്ചപ്പൊൾ, യേശു അവനൊടു ഒരുത്തരവും പ
റഞ്ഞില്ല നീ എന്നോടു പറകയില്ലയൊ നിന്നെ ക്രൂ
ശിൽ തറപ്പാനും വീടിപ്പാനും എനിക്ക് അധികാരമു
ണ്ടെന്നു നീ അറിയുന്നില്ലയൊ എന്നു കേട്ടാറെ, യേ
ശു മേലിൽനിന്നു തന്നിട്ടില്ലെങ്കിൽ എനിക്ക് വിരോ
ധമായി ഒരധികാരവും നിണക്ക് ഉണ്ടാകയില്ലയായി
രുന്നു; അത് കൊണ്ടു എന്നെ നിണക്ക ഏല്പിച്ചവന്നു
അധികം പാപമുണ്ടു എന്നു പറഞ്ഞു. അന്നു തൊട്ടു
പിലാത്തൻ അവനെ വിടീപ്പാൻ നോക്കി എന്നാറെ,
യഹൂദർ ഇവനെ വിടീച്ചാൻ നീ കൈസരിന്റെ ഇ
ഷ്ടനല്ല തന്നെത്താൻ രാജാവാകുന്നവനെല്ലാം കൈ
സരിന്റെ ദ്രോഹിയാകുന്നു എന്നു തിണ്ണം വിളിച്ചു
പറഞ്ഞത് കേട്ടു പിലാതൻ അവരുടെ ഇഷ്ടപ്രകാരം
ചെയ്വാൻ മനസ്സായി ബരബ്ബാവെ വിടീച്ചു യേശു
വിനെ ക്രൂശിൽ തറെക്കേണ്ടതിന്നു വിധിച്ച. അന
ന്തരം യേശു തന്റെ ക്രൂശ് ചുമന്നുകൊണ്ടു ഗൊല്ഗ
ത്ത എന്ന കപാലസ്ഥലത്തേക്ക് പുറപ്പെട്ടു പോ
യി; അനേകം ജനങ്ങളും അവനെ ചൊല്ലി മാറത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/92&oldid=182689" എന്ന താളിൽനിന്ന് ശേഖരിച്ചത്