താൾ:CiXIV128-2.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൯ —

ന്റെ വസ്ത്രങ്ങളെ നീക്കി ചുവന്ന അങ്കിയെ ഉടുപ്പി
ച്ചു, മുള്ളുകൾകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ
തലമേൽ വെച്ചു വലങ്കൈയിൽ ഒരു കോലും കൊടു

ത്തു അവന്റെ മുമ്പാകെ മുട്ടുകുത്തി യഹൂദരാജാവെ!
ജയ ജയ എന്ന് പരിഹസിച്ചു പറഞ്ഞു മുഖത്തു തു
പ്പി കോൽകൊണ്ടു തന്നെ തലമേൽ അടിക്കയും ചെയ്തു.

പിന്നെ പിലാതൻ പുറത്തു വന്നു ഇതാ ഞാൻ
അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ
അറിയേണ്ടതിന്ന് അവനെ നിങ്ങൾക്ക് പുറത്തു
കൊണ്ടു വരുന്നു എന്ന് പറഞ്ഞു; യേശു മുൾകിരീട
വും ചുവന്ന അങ്കിയും ധരിച്ചു പുറത്തു വന്നു, അ
പ്പോൾ പിലാതൻ അവരോടു ഇതാ ആ മനുഷ്യൻ
എന്നു പറഞ്ഞു; പ്രധാനാചാൎയ്യന്മാരും സേവകരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/91&oldid=182688" എന്ന താളിൽനിന്ന് ശേഖരിച്ചത്