താൾ:CiXIV128-2.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭ —

പാൎക്കേണ്ടിവന്നു, രാത്രിയിൽ മറിയ ഒരു പുത്രനെ പ്ര
സവിച്ചു, ജീൎണ്ണവസ്ത്രങ്ങളെ കൊണ്ടു പുതപ്പിച്ചു, ആ
ലവല്ലത്തിൽ കിടത്തി. ഈ അവസ്ഥ മറിയയും യോ
സേഫുമല്ലാതെ, അവിടെ ഉള്ളവർ ആരും അറിഞ്ഞ
തും വിചാരിച്ചതും ഇല്ല; ആ രാത്രിയിൽ ആട്ടിങ്കൂട്ട
ത്തെ പറമ്പിലാക്കി കാത്തു വരുന്ന ചില ഇടയന്മാ
രുടെ അരികെ കൎത്താവിന്റെ ദൂതൻ പ്രത്യക്ഷനാ
യി ചുറ്റും പ്രകാശിച്ച ദേവതേജസ്സ് അവർ കണ്ടു
വളരെ ഭയപ്പെട്ടപ്പോൾ, ദൂതൻ നിങ്ങൾ പേടിക്കേ
ണ്ടാ സകല ജനങ്ങൾക്കും വരുവാനിരിക്കുന്ന മഹാ
സന്തോഷം ഞാൻ നിങ്ങളോട് അറിയിക്കുന്നു: അഭി
ഷിക്തനാകുന്ന ക്രിസ്തൻ എന്ന് ഒരു രക്ഷിതാവ്
ബെത്ലേഹേമിൽ ഇപ്പോൾ ജനിച്ചിരിക്കുന്നു; നിങ്ങൾ
ചെന്നന്വേഷിച്ചാൽ അവിടെ ജീൎണ്ണവസ്ത്രങ്ങൾ
പുതച്ചു, ആലവല്ലത്തിൽ കിടക്കുന്ന പൈതലെ കാ
ണും എന്നു പറഞ്ഞ ഉടനെ ദൂതസംഘം അവനോടു

കൂടെ ചേൎന്നു, ദൈവത്തിന്നു മഹത്വവും, ഭൂമിയിൽ സ
മാധാനവും മനുഷ്യരിൽ സംപ്രീതിയും സംഭവിക്കട്ടെ
എന്നു വാഴ്ത്തി സ്തുതിച്ചു പോയ ശേഷം, ഇടയർ ബെ
ത്ലഹേമിൽ ചെന്നു, ആ ശിശുവെ കണ്ടു പറമ്പിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/9&oldid=182605" എന്ന താളിൽനിന്ന് ശേഖരിച്ചത്