താൾ:CiXIV128-2.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬ —

നാൻ എന്നു പറഞ്ഞത് കേട്ടാശ്ചൎയ്യപ്പെട്ടു; അനന്ത
രം അവൻ സംസാരിച്ചു പരിശുദ്ധാത്മാവ് നിറഞ്ഞ
വനായൊ ഇസ്രയേലരുടെ ദൈവമായ കൎത്താവ് തൻ
ജനങ്ങളെ കടാശിച്ച് ഉദ്ധാരണം ചെയ്തു; പൂൎവ്വകാ
ലങ്ങളിൽ പരിശുദ്ധപ്രവാചകന്മാരുടെ വായാൽ അ
രുളിചെയ്ത പ്രകാരം തന്നെ നമ്മുടെ പിതാവായ അ
ബ്രഹാമോടു നിയമിച്ച കരാറിനേയും ആണയേയും
ഓൎത്തിരിക്കകൊണ്ടു അവന്നു സ്തോത്രം ഭവിക്കട്ടെ എ
ന്നു പറഞ്ഞു കുഞ്ഞനെ നോക്കി, നീ മഹോന്നതന്റെ
പ്രവാചകനാകും ദൈവജനത്തിന്നു നിത്യരക്ഷയു
ടെ അറിവിനെയും പാപമോചനത്തെയും കൊടുക്കേ
ണ്ടക്ക്തിന്നു, കൎത്താവിന്റെ മുമ്പിൽ നടന്നു, അവന്റെ
വഴിയെ നേരെ ആക്കുമെന്നുര ചെയ്തു. പിന്നെ യോ
ഹന്നാൻ ക്രമേണ വളൎന്നു ആത്മശക്തനായി ഇസ്ര
യേലക്ക് തന്നെ കാണിക്കും നാൾ വരെയും വനത്തിൽ
പാൎക്കയും ചെയ്തു.

2. യേശുവിന്റെ ജനനം

ആ കാലത്തു രോമകൈസരായ ഔഗുസ്ത് സ
ൎവ്വപ്രജകൾക്കും തങ്ങടെ പേർവഴി പതിപ്പാൻ കല്പ
ന അയച്ചിരിക്കകൊണ്ടു, ഗൎഭിണിയായ മറിയയും
അവളെ വിവാഹം ചെയ്വാൻ നിശ്ചയിച്ച യോസേ
ഫും ദാവിദിൻ ഗോത്രക്കാരാകയാൽ നചറട്ഠിൽനി
ന്നു പുറപ്പെട്ടു ദാവിദിൻ പട്ടണമായ ബെത്ലഹെ
മിൽ എത്തിയപ്പോൾ, എല്ലാ ഭവനങ്ങളിലും വഴി
പോക്കർ നിറഞ്ഞതു നിമിത്തം, ഒരു ഗോശാലയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/8&oldid=182604" എന്ന താളിൽനിന്ന് ശേഖരിച്ചത്