താൾ:CiXIV128-2.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൭ —

രിവള്ളിയും എൻ പിതാവ് തോട്ടക്കാരനും ആകുന്നു;
ഫലം തരാത്ത കൊമ്പുകളെ ഒക്കയും അവൻ ഛേദി
ച്ചുകളയും; ഫലം തരുന്ന കൊമ്പുകളെ അധികം ഫ
ലം തരേണ്ടതിന്നു ശുദ്ധി വരുത്തും; എന്നിൽ വിശ്വ
സിച്ചാൽ ഞാൻ നിങ്ങളിൽ വസിക്കും; കൊമ്പു മുന്തി
രിയിൽ വസിക്കുന്നില്ലെങ്കിൽ തനായിട്ടു ഫലം തരി
കയില്ല; അപ്രകാരം എന്നിൽ വസിക്കുന്നില്ലെങ്കിൽ
നിങ്ങൾക്കും കഴികയില്ല; എന്നിൽ വസിക്കാത്തവൻ
ഒരു കൊമ്പുപോലെ പുറത്തു തള്ളി നരകാഗ്നിയിലിട്ടു
ദഹിപ്പിച്ചു കളയും എന്നും മറ്റും ശിഷ്യന്മാരോടു ഉപ
ദേശിച്ചു. അനന്തരം യേശു പന്ത്രണ്ടു ശിഷ്യന്മാ
രോടു കൂടി പന്തിയിൽ ഇരുന്നു ഭക്ഷിക്കുമ്പോൾ, നി
ങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും നിശ്ച
യം എന്നു വ്യാകുലനായി പറഞ്ഞാറെ, അവർ വളരെ
ദുഃഖിച്ചു ആരെ വിചാരിച്ചു പറഞ്ഞു എന്നു സംശ
യിച്ചു ക്രമേണ ഞാനൊ ഞാനൊ എന്നു ചോദിച്ച
തിന്നു: ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ
തന്നെ എന്നു അവൻ പറഞ്ഞു ഖണ്ഡം മുക്കി ഇ
ഷ്കൎയ്യൊത്യനായ യഹൂദാവിനു കൊടുത്തു; മനുഷ്യപു
ത്രൻ തന്നെ കുറിച്ചു എഴുതിയിരിക്കുന്നപ്രകാരം പോ
കുന്നു എങ്കിലും അവനെ കാണിച്ചു കൊടുക്കുന്നവ
ന്നു ഹാ കഷ്ടം! അവൻ ജനിക്കാതിരുന്നെങ്കിൽ ന
ന്നായിരുന്നു എന്നു പറഞ്ഞു. പിന്നെ അവർ ഭക്ഷി
ക്കുമ്പൊൾ, യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി
ശിഷ്യന്മാൎക്ക്കൊടുത്തു, നിങ്ങൾ വാങ്ങി ഭക്ഷിപ്പിൻ!
ഇത് നിങ്ങൾക്ക് വേണ്ടി നുറുക്കിത്തരുന്ന എന്റെ
ശരീരമാകുന്നു, എന്റെ ഓൎമ്മെക്കായി ഇതിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/79&oldid=182676" എന്ന താളിൽനിന്ന് ശേഖരിച്ചത്