താൾ:CiXIV128-2.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൯ —

അടയാളം എന്തെന്നു ചോദിച്ചാറെ, യേശു പലരും
എന്റെ നാമത്തിൽ വന്നു ഞാൻ ക്രിസ്തനാകുന്നു
എന്നു പറഞ്ഞു, പലരേയും വഞ്ചിക്കും; നിങ്ങൾ പട
ഘോഷവും യുദ്ധവൎത്തമാനവും കേൾക്കും; ജാതിയോ
ടു ജാതിയും രാജ്യത്തോടു രാജ്യവും ദ്രോഹിക്കും; ക്ഷാമ
വും പകരുന്ന വ്യാധികളും ഭൂകമ്പവും പലേടവും ഉ
ണ്ടാകും; ദുഷ്ടജനങ്ങൾ നിങ്ങളെ ഹിംസിച്ചു കൊല്ലു
കയും ചെയ്യും. സകല ജാതികൾക്ക് സാക്ഷിയായിട്ടു
സുവിശേഷം ഭൂമിയിൽ എല്ലാടവും ഘോഷിച്ചറിയി
ക്കെപ്പെടും; അപ്പോൾ അവസാനം വരും; ലോകാരം
ഭം മുതൽ ഇതുവരെയും സംഭവിക്കാത്തതും ഇനിമേൽ
ഉണ്ടായ്‌വരാത്തതുമായ മഹാ കഷ്ടങ്ങൾ ഉണ്ടാകും; അ
ക്കാലത്തിങ്കൽ ഒരുത്തൻ ഇന്നിന്നദിക്കിൽ ക്രിസ്തൻ
ഇരിക്കുന്നു എന്നു പറഞ്ഞാൽ, ആയതു വിശ്വസിക്ക
രുത്. മിന്നൽ കിഴക്കുനിന്നു പടിഞ്ഞാറോളവും പ്രകാ
ശിക്കുന്നതു പോലെ, മനുഷ്യപുത്രന്റെ വരവുണ്ടാ
യിരിക്കും; ശവം എവിടെ അവിടെ കഴുകന്മാർ വന്നു
കൂടും; ആ കഷ്ടകാലം കഴിഞ്ഞ ഉടനെ, സൂൎയ്യചന്ദ്രാദി
ഗ്രഹങ്ങൾ പ്രകാശിക്കാതെ ഇരുണ്ടുപോകും; നക്ഷ
ത്രങ്ങൾ വീഴും; ആകാശത്തിലെ ശക്തികളും ഇളകും;
അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ഊൎദ്ധ്വഭാഗ
ത്തിങ്കൽ ശോഭിക്കും; ഭൂമിയിലെ ഗോത്രങ്ങൾ പ്രല
പിച്ചു മനുഷ്യപുത്രൻ വളരെ ശക്തിയോടും
മഹത്വ
ത്തോടും കൂടി മേഘങ്ങളിൽ വരുന്നതിനെ കാണും;
അവൻ ഭൂമിയിൽ സൎവ്വദിക്കിൽനിന്നും ഞാൻ തിര
ഞ്ഞെടുത്തവരെ കൂട്ടിച്ചേൎക്കേണ്ടതിന്നു ദൂതന്മാരെ മ
ഹാ ശബ്ദമുള്ള കാഹളത്തോടു കൂട അയക്കും എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/71&oldid=182668" എന്ന താളിൽനിന്ന് ശേഖരിച്ചത്