താൾ:CiXIV128-2.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൯ —

വിരോധിക്കരുതു; ദൈവരാജ്യം ഇവ്വണ്ണമുള്ളവൎക്കു
തന്നെ. ആരെങ്കിലും ചെറിയ പൈതങ്ങളെ പോലെ
സ്വൎഗ്ഗരാജ്യം കൈക്കൊള്ളാതിരുന്നാൽ ഒരു പ്രകാര
വും അതിലേക്ക് കടക്കയില്ല എന്നു ഞാൻ നിശ്ചയ
മായിട്ടു നിങ്ങളോട് പറയുന്നു എന്നു പറഞ്ഞു, അവ
രെ തഴുകി കൈകളെ അവരിൽ വെച്ചു അനുഗ്രഹി
ക്കയും ചെയ്തു.

അനന്തരം അവൻ യാത്രയായപ്പോൾ, വഴിക്ക
ൽ ഒരു പ്രമാണി ഓടി വന്നു നമസ്കരിച്ചു, നല്ല ഗു
രൊ! നിത്യ ജീവനെ അവകാശമാക്കുവാൻ എന്തു ചെ
യ്യേണ്ടു എന്നു ചോദിച്ചാറെ, യേശു അവനോടു: നീ
എന്നെ നല്ലവനെന്നു വിളിക്കുന്നതു എന്തിന്നു? ദൈ
വമല്ലാതെ ഒരുത്തനും നല്ലവനല്ല. നീ കല്പനകളെ
അറിയുന്നുവല്ലൊ, അവറ്റെ പ്രമാണിക്ക എന്നുര
ച്ചാറെ, അവൻ ഗുരൊ! എന്റെ ബാല്യംമുതൽ ഞാ
നവറ്റെ ആചരിച്ചു വരുന്നു; എനിക്ക് ഇനി വല്ല
കുറവുണ്ടൊ എന്നു ചോദിച്ച ശേഷം, യേശു അവ
നെ സൂക്ഷിച്ചു നോക്കി, സ്നേഹിച്ചു നിണക്ക് ഇനി
യും ഒരു കുറവുണ്ടു, നീ പോയി നിണക്കുള്ളതൊക്ക
യും വിറ്റു ദരിദ്രൎക്ക് കൊടുക്ക എന്നാൽ നിണക്ക്
സ്വൎഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും പിന്നെ വന്നു
ക്രൂശ് എടുത്തു എന്റെ പിന്നാലെ വരിക എന്നു പറ
ഞ്ഞ ശേഷം, അവന്നു വളരെ ധനമുണ്ടാകകൊണ്ടു
അത്യന്തം വിഷാദിച്ചു പോയിക്കളഞ്ഞു. അപ്പോൾ
യേശു തന്റെ ശിഷ്യന്മാരോടു ധനവാന്മാർ ദൈവ
രാജ്യത്തിൽ പ്രവേശിക്കുന്നതു മഹാ പ്രയാസം ധ
നവാൻ ദൈവരാജ്യത്തിലേക്ക് കടക്കുന്നതിനേക്കാൾ


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/51&oldid=182647" എന്ന താളിൽനിന്ന് ശേഖരിച്ചത്