താൾ:CiXIV128-2.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൭ —

ന്നൊരുവൻ സൎവ്വാഗം വ്രണപ്പെട്ടു വലഞ്ഞു, ധ
നവാന്റെ ഭക്ഷണകഷണങ്ങൾ കൊണ്ടു, വയറു
നിറപ്പാനാഗ്രഹിച്ചു, വാതിൽക്കൽ കിടന്നു അത്രയുമ
ല്ല, നായ്ക്കൾ വന്നു അവന്റെ വ്രണങ്ങൾ നക്കി
കൊണ്ടിരുന്നു. അല്പകാലം കഴിഞ്ഞു, ദരിദ്രൻ മരിച്ച
പ്പോൾ, ദൈവദൂതന്മാർ അവനെ അബ്രഹാമിന്റെ
മാൎവ്വിടത്തിലേക്ക് കൊണ്ടുപോയി; പിന്നെ ധനവാ
നും മരിച്ചു, പാതാളത്തിൽ ഇരുന്നു മഹാ ദുഃഖപരവ
ശനായൊ മേല്പെട്ടു നോക്കി, അബ്രഹാമിനെയും അ
വന്റെ മാൎവ്വിടത്തിൽ ഇരിക്കുന്ന ലാജരെയും കണ്ടാ
റെ, അഛ്ശനായ അബ്രഹാമെ! ഞാൻ ഈ അഗ്നി
ജ്വാലയിൽ മഹാ പീഡിതനായി കിടക്കുന്നു; കൃപയു
ണ്ടായിട്ടു ലാജർ വിരലിന്റെ അഗ്രം വെള്ളത്തിൽ
മുക്കി, എന്റെ നാവു തണുപ്പിപ്പാൻ പറഞ്ഞയക്കേ
ണമെന്നു വിളിച്ചപ്പോൾ, അബ്രഹാം മകനെ നി
ന്റെ ആയുസ്സുള്ള നാൾ നീ സൌഖ്യങ്ങളെയും അ
പ്രകാരം ലാജർ ദുഃഖങ്ങളെയും അനുഭവിച്ചതോൎക്ക;
ഇപ്പോൾ, ഇവന്നു ആശ്വാസവും നിണക്ക് വേദ
നയും സംഭവിച്ചിരിക്കുന്നു. ഇതു കൂടാതെ, ഇവിടെ
നിന്നു അങ്ങോട്ടും അവിടെന്നു ഇങ്ങോട്ടും കടന്നു
വരുവാൻ ഭാവിക്കുന്നവൎക്ക് വിരോധമായി നമ്മുടെ
നടുവിൽ വലുതായ ഒരു പിളൎപ്പുണ്ടു എന്നു പറഞ്ഞു.
അനന്തരം അവൻ അഛ്ശ! അപ്രകാരമെങ്കിൽ എനി
ക്ക് അഞ്ചു സഹോദരന്മാരുണ്ടു, അവരും ഈ കഷ്ട
സ്ഥലത്തു വരാതെ ഇരിക്കേണ്ടതിന്നു അവൎക്കു സാ
ക്ഷ്യം പറവാൻ ലാജരെ എന്റെ അഛ്ശന്റെ വീട്ടി
ൽ അയപ്പാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞാറെ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/49&oldid=182645" എന്ന താളിൽനിന്ന് ശേഖരിച്ചത്