താൾ:CiXIV128-2.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൧ —

അവളെ കുറിച്ചു കരഞ്ഞു, വിലപിച്ചപ്പോൾ, നിങ്ങൾ
കരയേണ്ട അവൾ മരിച്ചില്ല ഉറങ്ങുന്നത്രെ എന്നു
ചൊല്ലിയാറെ, അവർ പരിഹസിച്ചു. അനന്തരം അ
വൻ പേത്രനെയും യോഹനാനെയും യാക്കോബി
നെയും അവളുടെ മാതാപിതാക്കന്മാരെയും ഒഴികെ എ
ല്ലാവരെയും പുറത്താക്കി, കുട്ടിയുടെ കൈ പിടിച്ചു ബാ
ലെ, എഴുനീല്ക്ക എന്നു കല്പിച്ച ഉടനെ ആത്മാവ് തി
രിച്ചു വന്നു അവൾ എഴുനീല്ക്കയും ചെയ്തു.

൧൨. യേശു ചെയ്ത അതിശയങ്നൾ

(തുടൎച്ച.)

പിന്നെ യേശു ഒരു വനത്തൊലേക്ക് പോകു
മ്പോൾ, പലദിക്കിൽനിന്നും ജനങ്ങൾ വന്നു അവ
ന്റെ പിന്നാലെ ചെല്ലുന്നത് കണ്ടാറെ, ഇവർ ഇട
യനില്ലാത്ത ആടുകളെ പോലെ ഇരിക്കുന്നു എന്നു
പറഞ്ഞു അവരുടെ മേൽ മനസ്സലിഞ്ഞു അവരിൽ
ദീനക്കാരെ സൌഖ്യമാക്കി, ദൈവവചനം പ്രസം
ഗിച്ചു. വൈകുന്നേരമായപ്പോൾ, ശിഷ്യന്മാർ അരി
കെ വന്നു ഗുരൊ! ഇത് വനപ്രദേശം ആകകൊണ്ടു
ചുറ്റുമുള്ള ഗ്രാമങ്ങളിലും ദേശങ്ങളിലും ചെന്നു ഭക്ഷ
ണസാധനങ്ങളെ വാങ്ങുവാനായി ഇവരെ പറഞ്ഞ
യക്കേണം നേരവും അധികമായി ഉണ്മാൻ അവൎക്കു
ഏതുമില്ല എന്നറിയിച്ചാറെ, യേശു നിങ്ങൾ തന്നെ
ഇവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ച ശേ
ഷം, അവർ ഇരുനൂറു പണത്തിനു അപ്പം വാങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/33&oldid=182629" എന്ന താളിൽനിന്ന് ശേഖരിച്ചത്