താൾ:CiXIV128-2.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൬ —

വിനെ കണ്ടു, ശതാധിപൻ നമ്മുടെ ജാതിയെ സ്നേ
ഹിച്ചു ഞങ്ങൾക്കൊരു പള്ളിയെ തീൎപ്പിച്ചിരിക്കകൊ
ണ്ടു, അവനെ വിചാരിച്ചു രോഗശാന്തി വരുത്തിക്കൊ
ടുക്കേണമെന്നു അപേക്ഷിക്കയാൽ യേശു അവരോ
ടു കൂട പോകുമ്പോൾ ശതാധിപൻ തന്റെ ഇഷ്ടന്മാ
രെ അയച്ചു കൎത്താവെ! നീ വീട്ടിൽ വരുവാൻ ഞാ
ൻ യോഗ്യനല്ല; ഒരു വാക്കു കല്പിച്ചാൽ എന്റെ വേ
ലക്കാരൻ സ്വസ്ഥനാകും; ഞാനും അധികാരത്തിങ്കീ
ഴിലുള്ള ഒരു മനുഷ്യൻ ആകുന്നു, എന്റെ കീഴിലും പ
ട്ടാളക്കാരുണ്ടു; ഞാൻ ഒരുത്തനോടു പോക എന്നു പറ
ഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുത്തനോടു വരി
ക എന്നു പറഞ്ഞാൽ അവൻ വരുന്നു; വേലക്കാര
നോടു അത് ചെയ്ക എന്നു കല്പിച്ചാൽ അവൻ ചെ
യ്യുന്നു എന്നു പറയിച്ചു. യേശു അത് കേട്ടാറെ, അ
തിശയിച്ചു തിരിഞ്ഞു ജനങ്ങളെ നോക്കി ഇപ്രകാരമു
ള്ള വിശ്വാസം ഞാൻ ഇസ്രയേലിലും കണ്ടില്ല നി
ശ്ചയം എന്നു പറഞ്ഞു അയച്ചവരോടു പോകുവിൻ!
വിശ്വാസപ്രാകാരം ഭവിക്കട്ടെ എന്നു കല്പിച്ചു. ആയ
വർ വീട്ടിൽ എത്തിയപ്പോൾ രോഗി സൌഖ്യവാനാ
യിരിക്കുന്നതു കാണുകയും ചെയ്തു. അനന്തരം യേശു
ശിഷ്യന്മാരോടു കൂടി ഒരു പടവിൽ കയറി വലിച്ചു കര
വിട്ടി, താൻ അമരത്തു ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ,
കൊടുങ്കാറ്റുണ്ടായി തിരകളും വന്നു വീണൂ വെള്ളം
നിറഞ്ഞു പടവു മുങ്ങുമാറായാറെ, ശിഷ്യന്മാർ ഭയ
പ്പെട്ടു, അവനെ ഉണൎത്തി ഗുരൊ, ഗുരൊ, ഞങ്ങൾ
നശിപ്പാറായിരിക്കുന്നു, ഞങ്ങളെ രക്ഷിക്കേണമെ എ
ന്നു പറഞ്ഞാറെ, അവൻ എഴുനീറ്റു, അല്പവിശ്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/28&oldid=182624" എന്ന താളിൽനിന്ന് ശേഖരിച്ചത്