താൾ:CiXIV128-2.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൧ —

പേത്രനോടു: നിങ്ങളുടെ ഗുരു തലപ്പണം കൊടുക്കുമൊ
എന്നു ചോദിച്ചാറെ, പേത്രൻ കൊടുക്കും എന്നു പറ
ഞ്ഞു വീട്ടിലെത്തിയനേരം, യേശു ശിമോനെ, നിണ
ക്ക് എന്തു തോന്നുന്നു; രാജാക്കന്മാർ ആരിൽനിന്നു
ചുങ്കവും വരിപ്പണവും വാങ്ങും? പുത്രന്മാരിൽനിന്നോ
അന്യന്മാരിൽനിന്നോ എന്നു ചോദിച്ചതിന്നു അന്യ
ന്മാരിൽനിന്നു തന്നെ എന്നു പേത്രൻ പറഞ്ഞതു കേട്ടു
യേശു എന്നാൽ പുത്രന്മാർ ഒഴിവുള്ളവർ എങ്കിലും
അവൎക്ക് നീരസം വരാതിരിപ്പാൻ കടലിൽനിന്നു ഒരു

മത്സ്യം വറ്റെടുക്ക; അതിന്റെ വായിൽ ഒരു വെള്ളി
കാശ് കാണും; ആയത്യ് എടുത്തു, എനിക്കും നിണക്കും
വേണ്ടി കൊടുക്ക എന്നു കല്പിക്കയും ചെയ്തു.

൯. മലയിലെ പ്രസംഗം.

അനന്തരം യേശു വളരെ ജനങ്ങൾ വരുന്നതു
കാണ്കകൊണ്ടു ഒരു മലമേൽ കയറി ഇരുന്നു; ശിഷ്യ
ന്മാർ അടുക്കെ വന്നാറെ, അവരോടു പറഞ്ഞിതു: ആ
ത്മാവിലെ ദരിദ്രർ ദുഃഖികൾ, സൌമ്യതയുള്ളവർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/23&oldid=182619" എന്ന താളിൽനിന്ന് ശേഖരിച്ചത്