താൾ:CiXIV128-2.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൭ —

മൂന്നു ദിവസം കഴിഞ്ഞാറെ, കനായിൽ ഉണ്ടാകു
ന്ന കല്യാണത്തിന്നു ശിഷ്യന്മാരോടു കൂട യേശുവെ
യും അമ്മയെയും അവർ ക്ഷണിച്ചിരുന്നു, അവിടെ
വീഞ്ഞ് മുഴുവനും ചെലവായാറെ, മറിയ യേശുവോ
ടു: അവൎക്ക് വീഞ്ഞില്ല എന്നു പറഞ്ഞതിന്നു അവൻ
എന്റെ സമയം വന്നില്ല എന്നു പറഞ്ഞു. അമ്മ വേ
ലക്കാരോടു: അവൻ എന്തെങ്കിലും കല്പിച്ചാൽ ചെയ്‌വി
നെന്നു പറഞ്ഞപ്പോൾ, യേശു ആറു കൽഭരണിക
ളിൽ വെള്ളം നിറെപ്പാൻ വേലക്കാരോടു കല്പിച്ചു. അ
വർ നിറച്ചു കല്പനപ്രകാരം കോരി വിരുന്നു പ്രമാ
ണിക്ക് കൊടുത്തു; അവൻ രുചി നോക്കിയപ്പോൾ,
മണവാളനെ വിളിച്ചു, എല്ലാവരും മുമ്പിൽ നല്ല വീ
ഞ്ഞ് വെച്ചു, ജനങ്ങൾ നല്ലവണ്ണം കുടിച്ചശേഷം,
താണതിനെയും കൊടുക്കുന്നു; നീ ഉത്തമ വീഞ്ഞ് ഇ
തുവരെയും സംഗ്രഹിച്ചുവല്ലൊ എന്നു പറഞ്ഞു. ഇ
തു യേശുവിന്റെ ഒന്നാം അതിശയം, ഇതിതാൽ അ
വൻ തന്റെ മഹത്വത്തെ പ്രകാശിപ്പിച്ചു, ശിഷ്യ
ന്മാർ അവങ്കൽ വിശ്വസിക്കയും ചെയ്തു.

൭. ശമൎയ്യക്കാരത്തി.

യരുശലേമിലെ പെസഹപ്പെരുനാൾ കഴിഞ്ഞ
ശേഷം, ഗലീലയിലേക്ക് ഉള്ള യാത്രയിൽ യേശു ശമ
ൎയ്യരാജ്യത്ത് സിക്കാർപട്ടണം സമീപത്തിങ്കൽ യാ
ക്കോബിന്റെ കിണറു കണ്ടു, ക്ഷീണനാകയാൽ അ
തിന്റെ കരമേൽ ഇരുന്നു, ശിഷ്യന്മാർ ഭക്ഷണസാ
ധനങ്ങളെ വാങ്ങുവാൻ അങ്ങാടിക്ക് പോയാറെ, ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/19&oldid=182615" എന്ന താളിൽനിന്ന് ശേഖരിച്ചത്