താൾ:CiXIV128-2.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬ —

ഗുരൊ! നീ എവിടെ പാൎക്കുന്നു എന്നു പറഞ്ഞനേരം,
വന്നു നോക്കുവിൻ എന്നു കല്പിച്ചത് കേട്ടാറെ, അവർ
ആ ദിവസം അവന്റെ കൂട പാൎത്തു; പിറ്റെ ദിവ
സം ആന്ത്രയസഹോദരനായ ശീമോനോടു: നാം മ
ശീഹയെ കണ്ടു എന്നു ചൊല്ലി, അവനെ യേശുവി
ന്റെ അടുക്കൽ കൂട്ടിക്കൊണ്ടു ചെന്നാറെ, യേശു അ
വനെ നോക്കി യോനയുടെ പുത്രനായ ശീമോനെ,
നിണക്ക് കല്ല് എന്നൎത്ഥമുള്ള കേഫാ എന്നു പേരു
ണ്ടാകും എന്നു കല്പിച്ചു. പിറ്റെന്നാൾ യേശു ഫിലി
പ്പിനെ കണ്ടു അവനോടു: എന്റെ പിന്നാലെ വരി
ക എന്നു കല്പിച്ചു; ഫിലിപ്പ് നഥാന്യേലിനെ കണ്ടു,
മോശായും പ്രവാചകന്മാരും വേദത്തിൽ എഴുതി വെ
ച്ചവനെ നാം കണ്ടു, നചറത്തിലെ യോസേഫിന്റെ
മകനായ യേശുവെ തന്നെ; എന്നത് കേട്ടു, നചറ
ത്തിൽനിന്നു ഒരു നന്മ എങ്കിലും വരുമൊ എന്നു ചോ
ദിച്ചാറെ, ഫിലിപ്പ് വന്നു നോക്കുക എന്നു പറഞ്ഞു,
അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ, യേശു അവ
നെ നോക്കി, ഇതാ വ്യാജമില്ലാത്ത ഇസ്രയേലൻ
എന്നു കല്പിച്ചാറെ, അവൻ നീ എവിടെ വെച്ചു
എന്നെ കണ്ടു എന്നു ചോദിച്ചതിന്നു, ഫിലിപ്പ് വി
ളിക്കും മുമ്പെ ഞാൻ നിന്നെ അത്തിവൃക്ഷത്തിൻ കീ
ഴിൽ കണ്ടു എന്നു ചൊന്നാറെ, ഗുരൊ! നീ ദൈവപു
ത്രനും ഇസ്രയേൽ രാജാവുമാകുന്നു എന്നുരച്ചു. യേ
ശുവും അത്തിവൃക്ഷത്തിൻ കീഴിൽ കണ്ടപ്രകാരം പ
റഞ്ഞത്കൊണ്ടു, നീ വിശ്വസിക്കുന്നുവൊ, നീ ഇ
നിയും ഇതിനേക്കാൾ മഹത്വമുള്ളതിനെ കാണും എ
ന്നരുളിചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/18&oldid=182614" എന്ന താളിൽനിന്ന് ശേഖരിച്ചത്