താൾ:CiXIV128-2.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൬ —

പോയിക്കളഞ്ഞു എന്നു വിചാരിച്ചു, തന്റെ വാളൂരി
തന്നെത്താൻ വെട്ടി മരിപ്പാൻ പുറപ്പെട്ടാറെ, നീ നി
ണക്ക് ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവ
രും ഇവിടെ ഉണ്ടല്ലൊ എന്നു പൌൽ ഉറക്കെ വിളി
ച്ചു പറഞ്ഞത് കേട്ടു അവൻ ഒരു വിളക്ക വരുത്തി
അകത്തേക്ക് ഓടിച്ചെന്നു വിറച്ചുകൊണ്ടു അപോ
സ്തലരുടെ മുമ്പിൽ വീണു അവരെ പുറത്തു കൊണ്ടു
വന്നു പ്രിയ കൎത്താക്കന്മാരെ രക്ഷെക്കായി ഞാൻ
എന്തു ചെയ്യേണ്ടു എന്നു ചോദിച്ചാറെ, കൎത്താവായ
യേശുക്രിസ്തുവിൽ വിശ്വസിക്ക എന്നാൽ നിണക്കും
നിന്റെ കുഡുംബത്തിന്നും രക്ഷയുണ്ടാകും എന്നു പ
റഞ്ഞത് കേട്ടു അവൻ അവരെ രാത്രിയിൽ തന്നെ
തന്റെ വീട്ടിൽ ആക്കി അവരുടെ മുറികളെ കഴുകിത
ന്റെ കുഡുംബത്തോടു കൂട സ്നാനപ്പെട്ടു അവൎക്ക് ഭ
ക്ഷണം കൊടുത്തു തനിക്കും കുഡുംബത്തിന്നും വിശ്വാ
സം വന്നതിനാൽ സന്തോഷിച്ചു. പിറ്റെ നാൾ അ
ധികാരികൾ അപോസ്തലന്മാരോടു സാമവാക്യങ്ങളെ
പറയിച്ചു വിട്ടയക്കയും ചെയ്തു.

൪൯. പൌൽ അഥെന പട്ടണത്തിൽ
സുവിശേഷം പ്രസംഗിച്ചത്.

അനന്തരം പൌൽ ഫിലിപ്പിപട്ടണത്തെ വിട്ടു
അഥെനയിൽ എത്തി തിമോത്ഥ്യനും ശീലാവും വരു
വോളം അവിടെ പാൎത്തപ്പൊൾ, നഗരം വിഗ്രഹങ്ങ
ളെ കൊണ്ടു നിറഞ്ഞു എന്നു കണ്ടു, വളരെ വിഷാദി
ച്ചു എന്നാറെ, അവൻ ദിവസം തോറും യഹൂദരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/128&oldid=182725" എന്ന താളിൽനിന്ന് ശേഖരിച്ചത്