താൾ:CiXIV128-2.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൫ —

വന്നു നമുക്കു സഹായിക്കെണം എന്ന് പറഞ്ഞത്
കേട്ടു അൎത്ഥം ഗ്രഹിച്ചു മക്കദൊന്യെക്ക് യാത്രയായി
ഫിലിപ്പ് പട്ടണത്തിലെത്തി ശബ്ബത്ത് ദിവസത്തിൽ
നഗരത്തിൻ പുറത്തു യഹൂദന്മാർ പ്രാൎത്ഥിക്കുന്ന സ്ഥ
ലത്ത് ചെന്ന പല സ്ത്രീകൾ കൂടിയപ്പൊൾ, ദൈ
വവചനത്തെ അവരോടു അറിയിച്ചു. അപ്പൊൾ
പൌൽ പറയുന്ന കാൎയ്യങ്ങളെ താല്പൎയ്യമായി കേൾക്കെ
ണ്ടതിന്നു കൎത്താവ് ധുയതീരക്കാരത്തിയായ ലൂദ്യ എ
ന്നവളുടെ ഹൃദയം തുറന്നു പിന്നെ അവളും കുഡും
ബവും ജ്ഞാനസ്നാനം കൊണ്ട ശേഷം അപൊസ്ത
ലരോടു തന്റെ വീട്ടിൽ വന്നു പാൎപ്പാൻ അപേക്ഷി
ച്ചു നിൎബ്ബന്ധിക്കയും ചെയ്തു. അനന്തരം പൌൽ
ഒരു മന്ത്രവാദിനിയുടെ ദുരാത്മാവിനെ പുറത്താക്കിയ
പ്പൊൾ അവളുടെ യജമാനന്മാർ നമ്മുടെ ലാഭം പോ
യല്ലൊ എന്ന് വിചാരിച്ചു കോപിച്ചു അപോസ്തല
രെ പിടിച്ചു അധികാരികളുടെ അടുക്കലേക്ക് വലിച്ചു
കൊണ്ടു പോയി; ഇവർ ഒരു പുതു വേദം ഉപദേശി
ക്കുന്നു എന്ന് അന്യായം ബോധിപ്പിച്ചാറെ, അധി
കാരികൾ അവരുടെ വസ്ത്രങ്ങളെ അഴിച്ചു ചോര
ചൊരിയുവോളം അടിപ്പിച്ചശേഷം തടവിൽ വെപ്പി
ച്ചു അൎദ്ധരാത്രിയിൽ പൌലും സീലാവും പ്രാൎത്ഥി
ച്ചു വേദനകളെ വിചാരിയാതെ ദൈവത്തെ സ്തുതി
ച്ചപ്പൊൾ, ഉടനെ ഒരു ഭൂകമ്പമുണ്ടായി കാരാഗൃഹ
ത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി വാതിലുകൾ തു
റന്നു എല്ലാവരുടെ ചങ്ങലകളും അഴിഞ്ഞു വീണു എ
ന്നാറെ, കാരാഗൃഹപ്രമാണി ഉണൎന്നു വാതിലുകൾ
ഒക്ക തുറന്ന് കണ്ടപ്പൊൾ, തടവുകാർ എല്ലാവരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/127&oldid=182724" എന്ന താളിൽനിന്ന് ശേഖരിച്ചത്