താൾ:CiXIV128-2.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൩ —

രത്തി അറിഞ്ഞപ്പോൾ, സന്തോഷത്താലെ വാതിൽ
തുറക്കാതെ അകത്തു ചെന്നു പേത്രു വന്നിട്ടുണ്ടു എ
ന്നറിയിച്ചാറെ, അവർ വിശ്വസിച്ചില്ല; പേത്രു പി
ന്നെയും മുട്ടിക്കൊണ്ടിരുന്നപ്പോൾ, അവർ വന്നു വാ
തി തുറന്നു അവനെ കണ്ടു ഭ്രമിച്ചു. എന്നാറെ, അ
വൻ മിണ്ടാതെ ഇരിക്കേണ്ടതിന്നു ആംഗികം കാട്ടി,
കൎത്താവ് അവനെ കാരാഗൃഹത്തിൽനിന്നു രക്ഷിച്ച
പ്രകാരം വിവരമായി അറിയിച്ചു ഇക്കാൎയ്യം യാക്കോ
ബിന്നും സകല സഹോദരന്മാൎക്കും അറിയിക്കേണ
മെന്നു പറഞ്ഞു, വേറെ ഒരു സ്ഥലത്തു പോയി പാ
ൎത്തു. പിറ്റെ നാൾ പേത്രു തടവിൽനിന്നു പോയി
എന്നു രാജാവ് അറിഞ്ഞാറെ, കാവല്ക്കാരെ കൊല്ലി
ക്കയും ചെയ്തു.

൪൭. പൌൽ ലുസ്ത്രയിൽ പാൎത്തത്.

മുമ്പെ ശൌൽ എന്ന പേർ ധരിച്ച പൗൽ ചി
റ്റാസ്യപ്രദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ അവൻ
ലുസ്ത്രാപട്ടണത്തിൽ പ്രവെശിച്ചു സുവിശേഷം പ്ര
സംഗിച്ചു. അവിടെ ജനനം മുതൽ മുടവനായ ഒരു
മനുഷ്യൻ പൌലിന്റെ പ്രസംഗം കേട്ടു പൌൽ അ
വനെ സൂക്ഷിച്ചു നോക്കിയാറെ, വിശ്വാസമുണ്ടെ
ന്നു നിസ്ചയിച്ചു; നീ എഴുനീല്ക്ക എന്ന് തിണ്ണം വിളി
ച്ചു പറഞ്ഞു ശേഷം അവൻ എഴുനീറ്റു ചാടി നട
ന്നു, പൌൽ ചെയ്ത ഇക്കാൎയ്യം ജനങ്ങൾ കണ്ടപ്പൊൾ
ദേവന്മാർ മനുഷ്യരൂപം ധരിച്ചു നമ്മുടെ അടുക്കൽ ഇ
റങ്ങി വന്നു എന്ന് പറഞ്ഞു, ദേവെന്ദ്രക്ഷേത്രത്തിലെ11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/125&oldid=182722" എന്ന താളിൽനിന്ന് ശേഖരിച്ചത്