താൾ:CiXIV128-2.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൮ —

അടുക്കെയും അറിയിക്കേണ്ടതിന്നു ഇവൻ എനി
ക്ക് കൊള്ളുന്ന പാത്രം തന്നെ. എന്റെ നാമം നിമി
ത്തം എന്തെല്ലാം കഷ്ടങ്ങൾ അനുഭവിക്കെണം എ
ന്ന് ഞാൻ അവന്നു കാണിക്കും എന്ന് പറഞ്ഞു.
അനന്തരം ഹനന്യാ വീട്ടിൽ ചെന്നു അവന്മെൽ
കൈകളെ വെച്ചു പ്രിയ സഹോദരനായ ശൌലെ!
നീ കാഴ്ചയെയും പരിശുദ്ധാത്മദാനവും പ്രാപിപ്പാ
ന്തക്കവണ്ണം കൎത്താവ് എന്നെ അയച്ചിരിക്കുന്നു എ
ന്ന് പറഞ്ഞപ്പൊൾ, അവൻ കാഴ്ച പ്രാപിച്ചു എഴു
നീറ്റു സ്നാനപ്പെട്ടു ഭക്ഷിച്ചു ആശ്വസിച്ചു അന്നു
തുടങ്ങി ശൌൽ ദമസ്കിലും യരുശലേമിലും യേശു
ക്രിസ്തൻ ദൈവപുത്രനാകുന്നു എന്ന് ധൗൎയ്യത്തോ
ടെ കാണിച്ചറിയിക്കയും ചെയ്തു.

൪൫. ശതാധിപനായ കൊൎന്നേല്യൻ

യഹൂദ ദേശത്ത് കൈസരയ്യ എന്ന പട്ടണ
ത്തിൽ രോമപട്ടാളനായകനായ കൊൎന്നേല്യൻ പാ
ൎത്തിട്ടുണ്ടായിരുന്നു. ആയവൻ തന്റെ കുഡുംബ
ത്തോടും കൂടി ദൈവത്തെ ഭയപ്പെട്ടു ദരിദ്രന്മാൎക്ക് വള
രെ ധൎമ്മം ചെയ്തു വിടാതെ പ്രാൎത്ഥിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം മൂന്നം മണിനേരത്ത് അവൻ പ്രാ
ൎത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു ദൈവദൂതൻ പ്രത്യ
ക്ഷനായി അവനോടു: കൊൎന്നേല, നിന്റെ പ്രാൎത്ഥ
നകളും ധൎമ്മങ്ങളും ദൈവത്തിന്നു ഒൎമ്മെക്കായി എത്തി
യിരിക്കുന്നു; യൊപ്പനഗരത്തിലെ ഒരു തോല്പണിക്കാ
രെന്റെ വീട്ടിൽ പാൎത്തുവരുന്ന ശിമോൻ പേത്രുവിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/120&oldid=182717" എന്ന താളിൽനിന്ന് ശേഖരിച്ചത്