താൾ:CiXIV128-2.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൭ —

തന്നെ; മുള്ളിന്റെ നേരെ ഉതെക്കുന്നത് നിണക്ക് വി
ഷമമുള്ളതാകും എന്ന വാകും കേട്ടശേഷം അവൻ
ഭ്രമിച്ചും വിറെച്ചും കൊണ്ടു, കൎത്താവെ, ഞാൻ ചെ
യ്യേണ്ടുന്ന നിന്റെ ഇഷ്ടമെന്തു എന്നു ചോദിച്ചാറെ,
കൎത്താവ് നീ എഴുനീറ്റു നഗരത്തിലേക്ക് പോക;
നീ ചെയ്യേണ്ടുന്നതൊക്കയും നിണക്ക് പറഞ്ഞു ത
രാം എന്ന് കല്പിച്ചു. അപ്പൊൾ അവൻ എഴുനീറ്റു
കണ്ണുകൾ തുറന്നു ഒരുത്തനെയും കാണായ്കകൊണ്ടു
കൂടയുള്ളവർ അവനെ താങ്ങി പട്ടണത്തിലേക്ക് കൂ
ട്ടികൊണ്ടു പോയി പിന്നെ അവൻ മൂന്നു ദിവസം
കണ്ണു കാണാതെയും ഒന്നും ഭക്ഷിച്ചു കുടിക്കാതെയും
പ്രാൎത്തശേഷം കൎത്താവ് ഹനന്യാ എന്ന ശിഷ്യനെ
ഒരു ദൎശനത്തിൽ വിളിച്ചു എഴുനീറ്റു യഹൂദാ എന്ന
വന്റെ ഭവനത്തിൽ ചെന്നു തൎസ്സുക്കാരനായ ശൌ
ലിനെ അന്വേഷിക്ക കണ്ടാലും അവൻ പ്രാൎത്ഥിച്ചു
കൊണ്ടിരുന്ന സമയത്ത് ദൎശനത്തിലും ഹനന്യാ എ
ന്നൊരു മനുഷ്യൻ അകത്തു വരുന്നതും തനിക്ക് കാ
ഴ്ച ലഭിക്കേണ്ടതിന്നു തന്മേൽ കൈകളെ വെക്കുന്ന
തും കണ്ടിരികുന്നു എന്ന് കല്പിച്ചത് കേട്ടു ഹനന്യാ
കൎത്താവെ, യരുശലേമിൽ വെച്ചു നിന്റെ പരിശു
ദ്ധന്മാൎക്ക് വളരെ കഷ്ടങ്ങളെ വരുത്തി മഹാചാൎയ്യരു
ടെ അധികാരത്തിൽ ഇവിടെയും വന്നു നിന്റെ നാ
മത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും കെട്ടി യരു
ശലേമിലെക്ക് കൊണ്ടു പോകുന്ന ആൾ അവൻ
തന്നെ എന്ന് ഞാൻ പലരിൽനിന്നും കേട്ടിട്ടുണ്ടു എ
ന്നുരച്ചാറെ, കൎത്താവ് നീ പോക എന്റെ നാമം പു
റജാതികൾക്കും രാജാക്കന്മാൎക്കും ഇസ്രയെൽ പുത്രരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/119&oldid=182716" എന്ന താളിൽനിന്ന് ശേഖരിച്ചത്