താൾ:CiXIV126.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 PREPARATIVES TO AND METHOD OF CHRIST'S MINISTRY. PART II.

വാറോലയാലും സ്വാമിദ്രോഹം മുതലായ കുറ്റങ്ങളെ ബോധിപ്പിച്ചാൽ കൈ
സർ ക്രൂരശിക്ഷകളെ നടത്തും. അക്കാലം രോമയിൽ നാലു ധൂൎത്ത യഹൂദ
ന്മാർ ഉണ്ടായിരുന്നു; അവർ മോശധൎമ്മം എത്രയും പുരാണം, സകല യവന
ജ്ഞാനങ്ങളിലും യുക്തി ഏറിയത് എന്നു സ്തുതിച്ചുകൊണ്ടു ധനവാന്മാരെ വേ
ദത്തിൽ ആക്കുവാൻ ശ്രമിച്ചു (മത്താ. ൨൩, ൧൫; രോമ. ൨, ൨൧f). അതുകൊ
ണ്ടു ഫുല്വിയ എന്നൊരു മാന്യസ്ത്രീ വിശ്വസിച്ചു യരുശലേമാലയത്തിങ്കൽ
വളരെ പൊന്നു വഴിപാടായി വെപ്പാൻ കൊടുത്തപ്പോൾ അവർ അതിനെ
എടുത്തു നാനാവിധമാക്കി കളഞ്ഞു. കൈസർ ആയ്തു അറിഞ്ഞ ഉടനെ നഗ
രത്തിലേ യഹൂദന്മാർ ൪൦൦൦ പേരെ പടച്ചേകത്തിൽ ആക്കി വല്ലവരും വിരോ
ധിച്ചാൽ ശിക്ഷിച്ചുകൊണ്ടു ആ വകക്കാരെ എല്ലാം സൎദ്ദിന്യദ്വീപിലേക്കു ക
ടത്തിക്കയും ചെയ്തു.

യഹൂദ ശമൎയ്യകളെ ഭരിപ്പാൻ തിബേൎയ്യൻ മുമ്പെ ഗ്രാതനെ (൧൫–൨൬)
അയച്ചു. അവൻ ൧൧ വൎഷം പാൎത്തു മഹാചാൎയ്യത്വം ഹനാന്റെ മകൻ തുട
ങ്ങിയുള്ളവൎക്ക് ഓരോരൊ വൎഷത്തോളം നല്കി ഒടുവിൽ ഹനാന്റെ പുത്രീഭൎത്താ
വായ കയഫാ എന്ന യോസെഫെ വാഴിച്ചിരിക്കുന്നു. ഗലീലയിൽ വാഴുന്ന
ഹെരോദാ കൈസരുടെ പ്രസാദത്തിന്നായി നപ്തലി നാട്ടിൽ കിന്നെരെത്ത്
സരസ്സിന്റെ തീരത്തു (യോശു. ൧൯, ൩൫) തിബേൎയ്യനഗരത്തെ യവനരസ
പ്രകാരം പണിയിച്ചു പല സാധുക്കളേയും മാനികളേയും നിൎബ്ബന്ധിച്ചു കുടി
ഇരുത്തി. അവന്റെ സഹോദരനായ ശാന്ത പിലിപ്പ് ആ പൊയ്കയുടെ
വടക്കിഴക്കേ ഭാഗത്തു ഗോലാനിലേ ബെത്തചൈദയെ നഗരമാക്കി അല
ങ്കരിച്ചു മരണപൎയ്യന്തം അവിടെ നല്ലവണ്ണം വാണുകൊണ്ടു യൎദ്ദനുറവി
ന്നരികിൽ മുമ്പെ ബാൾഗാദും (യോശു. ൧൧, ൧൭) പിന്നെ ബാൾഹെൎമ്മൊനും
(൧ നാൾ. ൫, ൨൩) ഉള്ള സ്ഥലത്ത് ഒരു കൈസരയ്യയെ (മത്താ. ൧൬, ൧൩)
എടുപ്പിക്കയും ചെയ്തു.

അനന്തരം തിബേൎയ്യൻ നിയോഗിച്ച പിലാതൻ (൨൬–൩൬) യഹൂ
ദയിൽ വന്നു ൧൦ വൎഷം പാൎത്തു. അവൻ കടല്പുറത്തെ കൈസരയ്യയിൽനിന്നു
പട്ടാളത്തെ യരുശലേമിൽ അയച്ചു രാജകൊടി പ്രതിമ മുതലായ ചിഹ്നങ്ങ
ളോടും കൂടെ രാത്രി സമയത്തു പ്രവേശിപ്പിപ്പാൻ തുനിഞ്ഞു. ആയ്തു ഒരു നാടു
വാഴിയും ചെയ്യാത അതിക്രമം ആകകൊണ്ടു വലിയ പുരുഷാരം കൈസര
യ്യെക്കു ഓടി ചെന്നു പിലാതനോടു മുറയിട്ടു ഈ അധൎമ്മസാധനങ്ങളെ തിരു
പട്ടണത്തുനിന്നു നീക്കുവാൻ അപേക്ഷിച്ചു. അവൻ നിഷേധിച്ചാറെ അ
വർ ഹെരോദാവിൻ അരമന മുമ്പാകെ കവിണ്ണുവീണു ൫ രാപ്പകൽ അനങ്ങാ
തെ പാൎത്തു. ആറാം ദിവസം പിലാതൻ രംഗസ്ഥലത്തു കടന്നു ന്യായാസനം
ഏറിയപ്പോൾ അവർ പിഞ്ചെന്നു മുട്ടിച്ചാറെ അവൻ ചേകവരെ വരുത്തി
വളയിച്ചു തൽക്ഷണം പോകുന്നില്ലെങ്കിൽ വധിക്കും എന്നു വാൾ ഓങ്ങിച്ചു
ഭയപ്പെടുത്തിയാറെ അവർ എല്ലാവരും പിന്നെയും കവിണ്ണുവീണു കഴുത്തു
നീട്ടി കാട്ടി ധൎമ്മലംഘനത്തെക്കാളും മരിക്ക നല്ലൂ എന്നു നിലവിളിക്കയാൽ
പിലാതൻ സ്തംഭിച്ചു ആ പ്രതിമകളെ മടിയാതെ വാങ്ങി കൈസരയ്യക്ക് അ
യപ്പാനും കല്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/88&oldid=186307" എന്ന താളിൽനിന്ന് ശേഖരിച്ചത്