താൾ:CiXIV126.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§15.] PUBLIC AFFAIRS AT THE TIME OF CHRIST'S MINISTRY. 65

പിന്നെ അവൻ യരുശലേമിൽ വെള്ളം പോരാ എന്നു കണ്ടു കൊൎബ്ബാൻ
ൎഎന്ന ദേവഭണ്ഡാരത്തിൽനിന്നു വളരെ ദ്രവ്യം എടുത്തു ൧൦ കാതം വഴി ദൂരത്തു
നിന്നു ഒരു തോട്ടിലെ വെള്ളം കല്പാത്തി വെപ്പിച്ചു നഗരത്തോളം വരുത്തി.
അതുകൊണ്ടു പുരുഷാരം ന്യായാസനത്തെ വളഞ്ഞു ക്രുദ്ധിച്ചു മുറയിട്ടു ദുഷി
ച്ചു പറഞ്ഞപ്പോൾ അവൻ ചേകവരെ വേഷം മാറ്റിച്ചു പുരുഷാരത്തിൻ ഇ
ടയിൽ അയച്ചു കട്ടാരങ്ങളാലും വടികളാലും അവരെ ശിക്ഷിച്ചു നീക്കുവാൻ
കല്പിച്ചു, ആയവർ ആരും വിചാരിയാത കാലം അടിച്ചു തുടങ്ങി അനേകരെ
കൊല്ലുകയും ചെയ്തു. അന്നോ മറ്റൊരു ഉത്സവതിരക്കുള്ള സമയത്തോ ചില ഗ
ലീലക്കാരുടെ രക്തം ബലി രക്തത്തോടു കലൎന്നു പോയായിരിക്കും (ലൂക്ക. ൧൩, ൧).

പിന്നെ അവൻ എഴത്തുള്ള പൊൻപലിശകളെ ഹെരോദാവിൻ കോയില
കത്തു വഴിപാടായി തൂക്കുവാൻ വിചാരിച്ചു. അപ്പോൾ വളരെ നിലവിളി ഉണ്ടാ
യി ജനം കൈസരോടു സങ്കടം ബോധിപ്പിപ്പാൻ നിശ്ചയിച്ചു തുടങ്ങി. എന്നാ
റെ പിലാതൻ താൻ കൈക്കൂലി തുലോം വാങ്ങി അനന്തദ്രവ്യം അപഹരിച്ചു മാ
നികളെ പരിഹസിച്ചു ന്യായവിസ്താരം കൂടാതെ പലരേയും കൊല്ലിച്ചു അനേ
കം സാഹസങ്ങളെ ചെയ്തു പോയ പ്രകാരം എല്ലാം ഓൎത്തു സംശയിച്ചു തുട
ങ്ങി. പ്രമാണികൾ കൈസരോടു മുറയിട്ടപ്പോൾ പലിശകളെ നീക്കുവാൻ ക
ല്പനയായി. എന്നിങ്ങിനെ ഫീലോന്റെ വൎത്തമാനം (യോ. ൧൯, ൧൨).

അന്നു യേശു എന്ന് ഒരു ജ്ഞാനി ഉണ്ടായിരുന്നു, അതിശയമുള്ള ക്രിയ
കളെ ചെയ്യുന്നവനും സത്യത്തെ മനസ്സോടെ കൈക്കൊള്ളുന്നവരുടെ ഉപദേ
ഷ്ടാവും ആയി പല യഹൂദന്മാരേയും അധികം യവനന്മാരേയും ചേൎത്തു കൊ
ണ്ടു അഭിഷിക്തൻ എന്നുള്ള ക്രിസ്തനായി. അവനെ നമ്മുടെ പ്രമാണികൾ
കുറ്റം ചുമത്തിയപ്പോൾ പിലാതൻ ക്രൂശിന്മേൽ മരിപ്പാൻ വിധിച്ച ശേഷ
വും മുമ്പിൽ ആശ്രയിച്ചവർ കൈവിട്ടില്ല; അവനാൽ ക്രിസ്ത്യാനർ എന്ന
പേർ ധരിച്ചവരുടെ കൂട്ടം ഇന്നേവരെയും ഒടുങ്ങീട്ടുമില്ല എന്നതു ചരിത്രക്കാര
നായ യോസഫിന്റെ സാക്ഷ്യം.

അനന്തരം ശീമോൻ എന്ന് ഒരു ചതിയൻ ശമൎയ്യരോടു ഞാൻ ഗരിജീം
എന്ന തിരുമലമേൽ കയറി മോശ അവിടെ കുഴിച്ചിട്ട വിശുദ്ധ പാത്രങ്ങളെ
എടുത്തു കാട്ടി തരാം എന്നു പറഞ്ഞു താഴ്വരയിൽ ഒരു വലിയ കൂട്ടത്തെ ചേൎത്ത
പ്പോൾ പിലാതൻ കുതിരബലങ്ങളെ അയച്ചു പലരേയും വെറുതെ കൊല്ലി
ച്ചു ശേഷമുള്ളവരെ ചിതറിച്ചു. ഉടനെ ശമൎയ്യപ്രമാണികൾ സുറിയവാഴി
യായ വിതെല്യനോടു സങ്കടം ബോധിപ്പിച്ചു. വിതെല്യനും അവനെ കൈ
സർ വിസ്താരത്തിന്നായി രോമെക്കയച്ചു (൩൬), താൻ യരുശലേമിൽ വന്നു
പെസഹ കാലത്തു (൩൭) യഹൂദൎക്കു ചില ഉപകാരങ്ങളെ ചെയ്തു, ഒരു സ്നേ
ഹിതനെ നാടുവാഴിയാക്കി, കയഫാവെ സ്ഥാനത്തുനിന്നു നീക്കി ഹനാന്റെ
പുത്രനായ യോനഥാനെ മഹാചാൎയ്യനാക്കി, അന്ത്യൊഹ്യെക്കു മടങ്ങി പോക
യും ചെയ്തു. പിലാതനോ രോമയിൽ എത്തുമ്മുമ്പെ ദുഷ്ട കൈസർ മരിച്ചു
(൩൭ മാൎച്ച് ൧൯), കലീഗുലാ എന്ന കായൻ (൩൭–൪൧) വാഴുകയും ചെയ്തു.
പിലാതൻ മറുനാടു കടന്ന ശേഷം മരിച്ചു കളഞ്ഞു എന്നു ഒരു ശ്രുതി ഉണ്ടു.

ഹെരോദാവിൻ മക്കളിൽ ഫിലിപ്പ് ഹെരോദ്യാപുത്രിയായ ശലൊമയെ


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/89&oldid=186308" എന്ന താളിൽനിന്ന് ശേഖരിച്ചത്