താൾ:CiXIV126.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§13.] THE GROWTH OF JESUS. 59

ന്മാർ രാത്രിയിൽ ആലയവാതിൽ തുറന്നപ്പോൾ ചില ശമൎയ്യന്മാർ ഗൂഢമായി
പ്രവേശിച്ചു മണ്ഡപത്തിലും മറ്റും അസ്ഥികളെ ഇട്ടു തീണ്ടിച്ചു. അതുകൊണ്ട്
അന്നുമുതൽ ശമൎയ്യന്മാർ ആരും ഒരിക്കലും ദേവാലയത്തിൽ കടക്കരുത് എന്നു
കല്പനയായി. മുമ്പെ മഹോത്സവകാലത്തു ശമൎയ്യരെ അകറ്റുമാറില്ല പോൽ.

പിറ്റേ പെസഹെക്കായി (൯ ക്രി.) യേശു യരുശലേമിൽ വന്നു ൮ ദി
വസം പാൎത്തപ്പോൾ യോസഫും മറിയയും പുറപ്പെട്ടു യേശു യാത്രാക്രമം
പോലെ ബന്ധുക്കളും പരിചയക്കാരും ആയ ബാലന്മാരുടെ കൂട്ടത്തിൽ നട
ക്കുന്നുണ്ടായിരിക്കും എന്നു നിരൂപിച്ചു ഒരു ദിവസംവഴി ദൂരം നടന്നു മകനെ
കാണാഞ്ഞു ദുഃഖത്തോടെ അന്വേഷിച്ച് മടങ്ങിവന്നു. മൂന്നാം ദിവസം ദേവാ
ലയത്തിൽ തന്നെ റബ്ബിമാരുടെ ഇടയിൽ ഇരുന്നു കേട്ടു ചോദിക്കുന്നതു കണ്ടു.
അമ്മയുടെ ചോദ്യത്തിന്നു ഞാൻ അഛ്ശന്നുള്ളവറ്റിൽ ഇരിക്കേണ്ടതു എന്നു
നിങ്ങൾ അറിഞ്ഞില്ലയോ എന്ന ഉത്തരം പറകയാൽ, ഈ ദേവാലയം പിതൃഭ
വനം എന്നും വേദംകൊണ്ടു റബ്ബിമാരോടുള്ള ചോദ്യോത്തരം പിതൃകാൎയ്യം എന്നും
ഈ വകയിൽ അല്ലാതെ മറ്റൊന്നിൽ അകപ്പെടുമാറില്ല എന്നും അറിയിച്ചു.
പിന്നെ അമ്മയഛ്ശന്മാൎക്കു പോലും എത്താത്ത വിചാരം ഉള്ളവൻ എങ്കിലും അ
വൎക്ക് അധീനനായി, അഴകുള്ള പിതൃഭവനം വിട്ടു നചറത്തേ കുടിയിൽ വന്നു
പാൎത്തു ദേവകരുണയാൽ വളൎന്നു പോരുകയും ചെയ്തു.

ഇന്നത് എല്ലാം പഠിച്ചു വളൎന്നു എന്നു നിശ്ചയിപ്പാൻ പാടില്ല. മശീഹ
വേലെക്കു വേണ്ടിയതേ വശാക്കുക ഉള്ളു. ജ്ഞാനേന്ദ്രിയശുദ്ധി നിമിത്തം
ആകാശത്തിൽ പക്ഷികളും കാട്ടിലേ പൂക്കളും കാറ്റും മഴയും പുഴയും മലയും
സകല സൃഷ്ടിയും തന്നോടു ദേവവചനം ഉരെക്കുന്നതായിരുന്നു. ഊക്കാർ
പുള്ളും മുത്തും വാങ്ങുകയും വില്ക്കുകയും ചെയ്കയോ, കൃഷി മീൻപിടി തച്ചപ്പ
ണി മുതലായ തൊഴിലുകളോ മനുഷ്യകൎമ്മം ഒക്കയും തനിക്കു നീതിയെ ഉപദേ
ശിപ്പാന്തക്ക ഉപമകൾ ആയിരുന്നു. സ്വജനങ്ങളും തന്നെ അറിയായ്കയാൽ
പിതാവെ നിരസിക്കുന്ന പാപഘനത്തെ ഗ്രഹിപ്പാൻ സംഗതി വന്നു. പിന്നെ
പഴയനിയമത്തിൽ വായിക്കുന്നതും തൻറ ഹൃദയത്തിൽ കാണുന്നതും രണ്ടും
ഒക്കുകയാൽ ഇതു തന്നെ കുറിച്ച പ്രവചിച്ചത് എന്നു നിശ്ചയിച്ചു സൂക്ഷ്മാ
ൎത്ഥം ഗ്രഹിച്ചു പോന്നു. ൧൨ വയസ്സു മുതൽ വൎഷംതോറും യരുശലേമിലുള്ള
യാത്രകളിൽ പിതാവിന്റെ അഭിപ്രായവും റബ്ബിമാർ മുതലായവരുടെ വക്ര
തയും കണ്ടറിവാൻ തക്കം ഉണ്ടായി. മനുഷ്യരിൽ തനിക്ക് അമ്മയെപോലെ
അടുത്തവനില്ല എന്നു തോന്നുന്നു. അവളും പുത്രനെ മുഴുവനും അറിഞ്ഞില്ല.
അതുകൊണ്ടു ഊനം വരാത്ത നിത്യസംസൎഗ്ഗം പിതാവോടു മാത്രം തനിക്കുണ്ടു.
സൃഷ്ടിയേയും വേദത്തെയും വ്യാഖ്യാനിച്ചു കൊടുക്കുന്ന ഏക ഗുരു അവൻ
തന്നെ. എവിടെ പാൎത്താലും അഛ്ശനും കൂടെ ഉണ്ടു എന്നറികയും പാപമഗ്ന
മായ ലോകത്തിന്നു വേണ്ടി അപേക്ഷിക്കയും സകലത്തിന്നായി സ്തുതിക്കയും
ഏതു യോഗത്തിങ്കലും ആമെൻ എന്ന് അനുസരിച്ചു നടക്കയും ഇങ്ങിനെ
ഉള്ള ആചാരങ്ങളാൽ പാപവികാരം ഒന്നും പറ്റാതെ യേശുവിന്റെ വളൎച്ച
ക്രമത്താലെ തികഞ്ഞു വരികയും ചെയ്തു.


8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/83&oldid=186301" എന്ന താളിൽനിന്ന് ശേഖരിച്ചത്